Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എന്നെ ശക്തനാക്കീടുന്നവൻ മൂലം

എന്നെ ശക്തനാക്കീടുന്നവൻ മൂലം
ഞാൻ എല്ലാറ്റിനും മതിയായോൻ
എന്‍റെ ബലഹീനതയിൽ തന്‍റെ
ബലമണിയിക്കുന്നവൻ യേശു മാത്രമല്ലോ

തന്‍റെ കൈകളിൽ കളിമണ്ണായ് ഇരിക്കുമ്പോൾ പോലും
ഞാൻ തിരുഹിതം വെടിഞ്ഞുപോയി
കൃപയാൽ കൃപയാലവൻ കരങ്ങളിലണച്ചെന്നെ
അഴകേകി മെനഞ്ഞിടുന്നു;- എന്നെ…

ഈ ലോകത്തിൻ തിരകളിൽ കരകാണാതുഴലുമ്പോൾ
കരം തരുമവൻ കരുതും
അഴലേറിടും മരുവിലും നാഥനെ സ്തുതിച്ചിടാൻ
ബലമേകി നടത്തിടുന്നു;- എന്നെ…

കരം കുഴയുമ്പോൾ പാദങ്ങൾ തളരുമ്പോളാഴത്തിൽ
മറയുവാൻ തുടങ്ങിടുമ്പോൾ
എന്‍റെ പാറയാം യേശു തൻ കരങ്ങളാലെന്നെ
വിടുവിച്ചു നടത്തിടുന്നു;- എന്നെ…

എന്നെ ശക്തനാക്കുന്നവൻ സകലത്തിനും
എന്നെ വീണ്ടെടുപ്പാനായി എന്തൊരാശ്ചര്യ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.