Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എന്നെ വീണ്ട രക്ഷകന്‍റെ സ്നേഹം

എന്നെ വീണ്ട രക്ഷകന്‍റെ സ്നേഹം ആർക്കുരയ്ക്കാം
രക്തം ഈശൻ ചെരിഞ്ഞെന്‍റെ കടംവീട്ടി എല്ലാം

പാടുമേ ജയഗീതം ആയുസസിൻ നാളെന്നും
യേശുവിൻ മഹാസ്നേഹം എന്നുടെ നിത്യാനന്ദം

നിത്യജീവൻ തന്നെന്നുള്ളിൽ ഈശൻ സ്വഭാവവും
സ്വന്താത്മാവെ പകർന്നെന്നിൽ നിറവാം സ്നേഹവും

താതൻ പുഞ്ചിരി തൂകുന്നു തൻ മകനാം എന്മേൽ
അബ്ബാ പിതവേ എന്നങ്ങു എൻ വിളി ഇനിമേൽ

ലോകം കീഴ്മേൽ മറിഞ്ഞാലും എനിക്കില്ലോർഭയം
തിരമറിഞ്ഞലച്ചാലും യേശു എൻ സങ്കേതം

സീയോൻ ലാക്കായ് ഗമിക്കുന്നു ആശ്രയിച്ചേശുവിൽ
കർത്തൻ സുഗന്ധം തൂകുന്നു വൈഷമ്യവഴിയിൽ

യേശുവേ നിൻ തിരുനാമം ഹാ എത്ര മധുരം
ഭൂവിൽ ഇല്ലതിന്നു തുല്യം ചെവിക്കിമ്പസ്വരം

ദൂതർ നാവാൽപോലമാകാ തൻ മാഹാത്മ്യം ചൊല്ലാൻ
ഇപ്പുഴുവോടുണ്ടോ ഇത്ര സ്നേഹം അത്ഭുതം താൻ

എന്നെ വീണ്ട സ്നേഹം കുരിശിലെ സ്നേഹം
എന്നെ വീണ്ട നാഥൻ കർത്തനാകയാൽ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.