Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എന്നു ഞാൻ കാണും നിന്നെ മനുവേലേ

എന്നു ഞാൻ കാണും നിന്നെ മനുവേലേ
എന്നു ഞാൻ കാണും നിന്നെ

ഉന്നതദേവന്‍റെ നന്ദനനെങ്കിലും
മന്നിൽ പിറന്നു വളർന്നു നടന്നന്നോനെ;- എന്നു

എന്നെ പെരിയൊരു സമ്പന്നനാക്കുവാൻ
തന്നെ ദരിദ്രനായ് തീർന്ന മഹേശനേ;- എന്നു

രാജപുരോഹിതസ്ഥാനമുണ്ടാകയാൽ
ജ്ഞാനികളിൽ നിന്നു കാഴ്ച ലഭിച്ചോനേ;- എന്നു

സർവ്വഗുണളുമെന്നിൽ പ്രകാശിപ്പാൻ
പർവ്വത സൂക്തികൾ ചെയ്ത പരേശനേ;- എന്നു

ഒറ്റിക്കൊടുത്തൊരു യൂദാവിനെ തന്‍റെ
ഉറ്റസഖാവെന്നു ചൊന്നോരധീശനെ;- എന്നു

സാഹായ്യമറ്റവരായ് തന്നുടെ ശിഷ്യരെ
കൈവിടുകില്ലെന്നു മെയ്വാക്കു തന്നോനേ;- എന്നു

വിണ്ണിൽ കടന്നു ഞാൻ വീടൊരുക്കീട്ടങ്ങു
നിങ്ങളേയും ചേർത്തു കൊള്ളുമെന്നുമൊഴിഞ്ഞോനെ;- എന്നു

എൻ പ്രിയ രക്ഷകനെ : എന്ന രീതി

എന്നു നീ വന്നിടും എൻ പ്രിയ യേശുവേ
എന്നു കാണാമിനി എന്നു കാണാമെന്‍റെ
Spread the love
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.