Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എന്നും എന്നെന്നും എൻ ഉടയവൻ

എന്നും എന്നെന്നും എൻ
ഉടയവൻ മാറാതെ കൃപ തീരാതെ (2)

കെട്ട മകനെപ്പോലെ ദുഷ്ട വഴികളിൽ
എൻ ഇഷ്ടം പോൽ ഞാൻ നടന്നു(2);
എന്നെ കെട്ടിപിടിച്ചു മുത്തമിട്ടങ്ങു
സ്വീകരിപ്പ‍ാൻ ഇഷ്ടപ്പ‍െടുന്നപ്പനാം(2);- എന്നും..

എല്ലാം തുലച്ചു നീച പന്നിയിൻ
തീറ്റ തിന്നു വല്ലാതെ നാൾ കഴിച്ചു(2)
എന്നെ തള്ളാതെ മേൽത്തരമാം അങ്കിയും
മോതിരവും എല്ലാം തരുന്നപ്പനാം(2);- എന്നും…

പാപചെളിക്കുഴിയിൽ വീണു മരിച്ചവൻ
ഞാൻ വീണ്ടും ജീവൻ ലഭിച്ചു (2)
തീരെ കാണാതെ പോയവൻ ഞാൻ
കണ്ടുകിട്ടി മഹത്വം മുറ്റും നിനക്കപ്പനെ(2);- എന്നും…

അപ്പ‍ാ നിൻ വീട്ടിലിനി എക്കാലവും
വസിക്കും ഈ പാപി നിൻ അടിയാൻ(2)
എനിക്കിപ്പാരിൽ ലാഭമെല്ലാം ചപ്പാണെൻ
ദൈവമേ നിൻ തൃപ്പാദം എൻ ഗതിയെ(2);- എന്നും…

എന്നും ഞാൻ യേശുവേ നിനക്കായ്
എന്നും ഉണരേണം ക്രിസ്തൻ ഭക്തനേ
Post Tagged with


Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.