Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എന്‍റെ ദൈവം അറിയാതെ

എന്‍റെ ദൈവം അറിയാതെ
എനിക്കൊന്നും ഭവിക്കയില്ല
ദോഷങ്ങളാലെന്ന പരീക്ഷിക്കില്ല
നന്മയ്ക്കായെല്ലാം നൽകിടുന്നു

കഷ്ടതകൾ പെരുകിടുമ്പോൾ
എനിക്കാശ്വാസം അധികം തരും
മനസ്സലിവുള്ളവനെൻ മനുവേലൻ
മനം തകർന്ന എന്നെ സൗഖ്യമാക്കി;- എന്‍റെ…

വിശ്വാസത്തിൻ പരിശോധന
വിലയേറിടും കർത്തൃസവിധേ
വിജയം നൽകീടുമെന്‍റെ ജീവനാഥൻ
വിലകൊടുത്തു എന്നെ വാങ്ങിയതാൽ;- എന്‍റെ…

മാനവർക്കു നേരിടാത്തൊരു
പരിശോധന തരികില്ലവൻ
പരീക്ഷവരുമെന്നാലും നീക്കുപോക്കും
നൽകും നാഥനെന്‍റെ നല്ലിടയൻ;- എന്‍റെ…

എന്‍റെ ദൈവത്തെക്കൊണ്ട്
എന്നും നല്ലവൻ യേശു എന്നും നല്ലവൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.