എന്‍റെ ജനമായുള്ളവരെ നിന്നറയിൽ
എന്‍റെ ജനമായുള്ളവരെ നിന്നറയിൽ പൂകതിൻവാതിൽ-അടയ്ക്ക
ക്രോധം കടന്നുപോവോളം തെല്ലിടയിൽ
ഭൂമി അഴിയും തൻ പണികളും ഒഴിഞ്ഞീടുമേ
അതാൽ കരുതുമെൻ പരലോക-ഭവനത്തിനായ്
ഉലകത്തിൽ വസിക്കുന്നാൾ അതിൻ പിന്നാലെ
അറിയാതെ നരരെല്ലാം ഒഴുകിപ്പോകും
മഹാ കണിയാണി ഉലകമെന്നറിഞ്ഞീടണെ
സ്നേഹം പതിക്കേണ്ടി തുലകത്തിൻ പൊരുളുകളിൽ
ഉയരത്തിൽ കിളിവാതിൽ തുറന്നിരിപ്പൂ
പറന്നാൽ നിൻ ഗിരിതന്നിൽ മറഞ്ഞിരിക്കാം
ഭൂമി മലിനമായ് അതിലുള്ള നിവാസികളാൽ
അവർ മറിച്ചു എൻ നിയമങ്ങൾ പ്രമാണങ്ങളും
അനർത്ഥത്തിൻ ദിവസങ്ങൾ വരുമ്മുന്നാലെ
ധരയിലെ വിശുദ്ധന്മാർ കടന്നുപോകും
അവർ വസിക്കുമെൻ നവീനമാം ഭവനങ്ങളിൽ
അതിൻ മഹിമയിൻ പ്രമോദങ്ങളനന്തങ്ങളാം
ഇനി നിന്‍റെ അരുണൻ അസ്തമിക്കില്ല
ഇനി നിന്‍റെ ശശിയും മറഞ്ഞുപോകില്ല
നിന്‍റെ യഹോവാ നിനക്കു നിത്യ പ്രകാശമാകും
നിന്‍റെ മതിലുകൾ രക്ഷയും സ്തുതികൾ വാതിലും
ഉണർന്നു നിൻ തലകളെ ഉയർത്തീടുക
അടുത്തു വീണ്ടെടുപ്പിന്‍റെ സുവർണ്ണ ദിനം
നിന്‍റെ കിരീടം മറ്റൊരുത്തനായ് ഭവിച്ചീടാതെ
നിന്‍റെ മഹത്വം നീ ബലമായ് പിടിച്ചുകൊൾക
വിരുന്നിനുള്ളൊരുശാല ഒരുക്കീട്ടുണ്ട്
മണവാട്ടി മണിയറ അണഞ്ഞീടേണം
പാരിൽ പശിദാഹം എനിക്കായ് സഹിച്ചോരെല്ലാം
പന്തി ഇരിക്കും ഞാൻ അരകെട്ടി പരിചരിക്കും
Recent Posts
- സർവ്വ സ്തുതികൾക്കും യോഗ്യനേ
- സർവ്വശക്തനാം യേശുവെന്റെ കൂടെ
- സർവ്വ പാപക്കറകൾ തീർത്തു നരരെ
- സർവ്വ നന്മകളിന്നുറവാം
- സർവ്വ നന്മകൾക്കും സർവ്വദാനങ്ങൾക്കും