Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എന്‍റെ നവിൽ പുതു പാട്ട്

എന്‍റെ നവിൽ പുതു പാട്ട്
യേശു രാജൻ തരുന്നിതാ

ആനന്ദത്തോടെ ഞാൻ പാടി സ്തുതിച്ചിടും
ജീവനുള്ള കാലമെല്ലാം-ഹല്ലേലുയ്യാ

പാപാന്ധകാരത്തിൽ ഞാൻ ആണ്ടുപോയപ്പോൾ
പാതകനാം എന്നെ നാഥൻ വീണ്ടെടുത്തല്ലോ;- ആനന്ദ…

ബാധ വ്യാധി പീഡകളാൽ ഞാൻ വലഞ്ഞപ്പോൾ
പാതകാട്ടി ദുഃഖമെല്ലാം പോക്കി രക്ഷിച്ചു;- ആനന്ദ…

ചേറ്റിൽ വീണ എന്നെ അവൻ കോരി എടുത്തു
നാറ്റമെല്ലാം ജീവ രക്തം കൊണ്ടു മായിച്ചു;- ആനന്ദ…

മാതാ പിതാ ഉറ്റ സഖി സർവ്വമേകിയ
മന്നവനെ എന്നെന്നും ഞാൻ വാഴ്ത്തി സ്തുതിക്കും;- ആനന്ദ…

ഇഹലോക പാടു എന്നെ എന്തു ചെയ്തിടും
സ്വർലോക സഖിയെക്കാണാൻ കംക്ഷിച്ചീടുന്നു;- ആനന്ദ…

എന്‍റെ പ്രാണസഖി യേശുവേ
എന്‍റെ ദൈവത്താൽ നിശ്ചയം അനുഗ്രഹം
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.