Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എന്‍റെ നീതിമാൻ വിശ്വസത്തോടെന്നും

എന്‍റെ നീതിമാൻ വിശ്വാസത്തൊടെന്നും
ജീവിച്ചീടുമേ ഭക്തിയുള്ളോനായി(2)
പിന്മാറുകില്ല താൻ മുൻപോട്ടു പോകും
നിത്യതക്കായി ഓട്ടം തികക്കും(2)

വിശ്വസിച്ചു ജീവരക്ഷ പ്രാപിച്ചീടുവാൻ
ദൈവ പ്രസാദം ഉള്ളോരായ് തീർന്നീടുവാൻ(2)
നീതിയും വിശ്വാസവും വർദ്ധിച്ചീടട്ടെ
സത്യ സുവിശേഷകരായി പോയിടുവാൻ(2)

ലോക സ്നേഹം ദൈവത്തൊടു ശത്രുത്വം അല്ലോ
ലോകമോഹ വേഴ്ച്ചകളാൽ തകർന്നീടല്ലേ(2)
കീഴെയുള്ള പാതാളം ഒഴിഞ്ഞു പോകും
മീതെയുള്ള സ്വർരാജ്യം സ്വന്തമാക്കാം(2)

യേശു വരുന്നു നീതിയുള്ള കർത്താവായി
നീതിയോടെ ജീവിതം നയിച്ചവർക്കായി(2)
മറക്കല്ലേ സഭയേ വേഗം ഉണരൂ
ആത്മനാഥൻ യേശുവേ എതിരേല്ക്കുവാൻ(2)

എന്‍റെ പ്രാണസഖി യേശുവേ
എന്‍റെ ദൈവത്താൽ നിശ്ചയം അനുഗ്രഹം
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.