Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എന്‍റെ പ്രാണപ്രിയനെ പ്രത്യാശ കാരണനെ

എന്‍റെ പ്രാണപ്രിയനെ പ്രത്യാശ കാരണനെ
നിന്‍റെ വരവു നിനെക്കുമ്പോൾ
എനിക്കാനന്ദം ഏറെയുണ്ട്(2)

ആനന്ദം ഏറെയുണ്ടു
എനിക്കാനന്ദം ഏറെയുണ്ട്
യേശുവിൻ കൂടുള്ള നിത്യത ഓർക്കുമ്പോൾ
ആനന്ദം ഏറെയുണ്ട്;- എന്‍റെ…

നമ്മുടെ ആഗ്രഹം അല്ലല്ലോ
ദൈവത്തിൻ പദ്ധതികൾ എന്നാൽ
ദൈവത്തിൻ ആഗ്രഹം അല്ലോ
ഏറ്റം നല്ല അനുഗ്രഹം(2)

ആയതിനാൽ എൻ കൺമഷം
നീക്കി കർത്തനെ നോക്കിടാം
സ്വർഗ്ഗീയ താതന്‍റെ ഇഷ്ടങ്ങൾ
ചെയ്തു സ്വർപ്പൂരം പൂകിടാം;- ആനന്ദം…

ഗോതമ്പു മണി പോൽ മന്നിൽ
നമ്മുടെ ജീവനെ ത്യജിച്ചീടാം
ആത്മ നാഥനെ അനുസരിക്കുമ്പോൾ
കഷ്ടങ്ങൾ ഓർത്തീടല്ലേ(2)

അന്ത്യ നാളിൽ നൂറുമേനി
കാഴ്ച വച്ചിടുമ്പോൾ
സ്വർഗ്ഗീയ സൈന്യം ആർപ്പു
നാദം ഉച്ചത്തിൽ മുഴക്കുമേ;- ആനന്ദം…

എന്‍റെ പ്രാണസഖി യേശുവേ
എന്‍റെ ദൈവത്താൽ നിശ്ചയം അനുഗ്രഹം
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.