Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എന്‍റെ പ്രിയ രക്ഷകനെ നിന്നെക്കണ്ടിടുവാൻ

എന്‍റെ പ്രിയ രക്ഷകനെ നിന്നെക്കണ്ടിടുവാൻ
പ്രത്യാശയോടെ നോക്കി പാർത്തുകാലം കഴിയുന്നു

കാത്തിടുന്നു കാത്തിടുന്നു എന്‍റെ രക്ഷകനെ
വാനമേഘ എന്നുവന്നു എന്നെ ചേർത്തുകൊള്ളും

ലോകത്തിലെ വാഴ്ചകളെല്ലാം അല്പകാലം മാത്രം
നിലനിൽക്കുന്ന സ്വർഗ്ഗരാജ്യം എന്നും വാഴാമല്ലോ;-

ഈ ലോകത്തിൽ ദുഃഖങ്ങൾ സഹിച്ചീടുന്നവരെല്ലാം
എന്നേക്കുമായ് ദുഃഖം തീർന്നു സന്തോഷമായ് വാഴും;-

രാത്രി ഇല്ലാത്ത നാടാം സ്വർഗ്ഗദേശമതിൽ
ക്രിസ്തനുമായി അവിടെ വാഴാൻ ഭാഗ്യം ലഭിച്ചല്ലോ;-

നിത്യമായ സന്തോഷങ്ങൾ ലോകം തരികയില്ല
സ്വർഗ്ഗത്തിലെ നിത്യസന്തോഷം പ്രാപിച്ചെന്നും വാഴാം;

മദ്ധ്യാകാശെ ക്രിസ്തുനാഥൻ വന്നീടുന്ന നാളിൽ
ക്രിസ്തനെ കാണുന്നാ നിമിഷം എന്തോരു സന്തോഷം;-

ക്രിസ്തനുമായി സ്വർഗ്ഗനാട്ടിൽ ഒന്നിച്ചുവാഴുന്ന
വിലയേറിയ ഭാഗ്യകാലം വേഗം വന്നീടുമെ;-

ഈ ലോകജീവിതകാലം ഭയത്തോടെ ജീവിച്ചു
ക്രിസ്തനുമായി വാണീടുവാൻ ഒരുങ്ങി കാത്തിരിക്കാം;-

സർവ്വലോക സൃഷ്ടിതാവെ – എന്ന രീതി

എന്‍റെ പ്രിയൻ യേശുരാജൻ വീണ്ടും വരാറായി
എന്‍റെ പ്രിയൻ യേശുരാജൻ വന്നിടുവാൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.