Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എന്‍റെ സഹായവും എന്‍റെ സങ്കേതവും

എന്‍റെ സഹായവും എന്‍റെ സങ്കേതവും
നീ മാത്രമാണേശുവേ
എന്‍റെ ജീവന്‍റെ ബലം നീ
ജീവന്‍റെ പൊരുൾ നീ
ജീവ പ്രത്യാശയും നീ (2)

നീ വിശുദ്ധിയിൽ വെളിപ്പെടും ദൈവമല്ലോ
നിത്യം വിശുദ്ധരിൻ സ്തുതികളിൽ വസിപ്പോനല്ലോ
വിശുദ്ധിയിൽ നിൻ ഹിതമാചരിക്കാൻ
എന്നെ ആത്മാവിൽ നിറച്ചിടുക (2)

ഞാൻ വിളിച്ചാൽ എനിക്കുത്തരമരുളീടും
കാത്തിരുന്നാൽ പുതുശക്തി പകർന്നു തരും(2)
കഴുകനെപ്പോൽ ചിറകടിച്ചുയരും
സ്വർഗ്ഗസന്തോഷമെനിക്കു തരും(2)

ഈ മരുവിൽ തിരുമുഖം നോക്കിടും ഞാൻ
അനുദിനം നിൻ വചനത്തിൽ രസിച്ചീടും ഞാൻ (2)
തിരുക്കരം പിടിച്ചെന്നും നടന്നീടുമേ
നീയെന്‍റെ കണ്ണീരു തുടച്ചീടുമേ (2)

എന്‍റെതെല്ലാം ദൈവമെ
എന്‍റെ യേശു വാക്കു മാറാത്തോൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.