Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എന്‍റെ ഉറപ്പുള്ള ഗോപുരമായ്

എന്‍റെ ഉറപ്പുള്ള ഗോപുരമായ്
എന്നെ കാത്തിടും ദൈവം നീയേ
ശക്ടിയും ബലവും നിറഞ്ഞവനേ
മഹിമയിന്നുറവിടമേ

ആരാധിക്കുന്നിതാ ഞാൻ (2)
ആരാധിക്കുന്നിതാ ഞാൻ (2)

തന്‍റെ ചിറകുകളിൻ നിഴലിൽ
ഞാൻ എന്നെന്നും ആനന്ദിക്കും
പരിശുദ്ധനാമെൻ പരിപാലകൻ
സ്തുതികൾക്കു യോഗ്യനവൻ;- ആരാധി…

എന്‍റെ ബലഹീന വേളകളിൽ
നിന്‍റെ ക്യപനെനിക്കേകിടുന്നു
യേശു എന്‍റെ ബലമാകയാൽ
തെല്ലും ഞാൻ ഭയപ്പെടില്ല;- ആരാധി..

എന്‍റെ ജീവിത നാളുകളിൽ
നിന്നെ എന്നെന്നും വാഴ്ത്തീടുമേ
നാഥാ നീ ചെയ്ത നന്മകളെ
എണ്ണി എണ്ണി സ്തുതിച്ചീടുമേ;- ആരാധി…

എന്‍റെ ഉള്ളം നന്ദിയാൽ നിറയുന്നെൻ
എന്‍റെ ഉപനിധിയേ എന്‍റെ ഓഹരിയേ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.