Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എന്‍റെ യേശു മതിയായവൻ ആപത്തിലും

എന്‍റെ യേശു മതിയായവൻ
ആപത്തിലും രോഗത്തിലും (2)
വൻ പ്രയാസങ്ങൾ നേരിടുമ്പോൾ
എന്‍റെ യേശു മതിയായവൻ (2)

കൂട്ടുകാർ നിന്നെ തള്ളിടുമ്പോൾ
ഉറ്റവർ നിന്നെ നിന്ദിക്കുമ്പോൾ (2)
വചനം തന്നെ ആശ്വസിപ്പിക്കും
എന്‍റെ യേശു മതിയായവൻ (2)

ജീവിത നൗക മുങ്ങിടുമ്പോൾ
ഭാരത്താൽ ഹൃദയം തകരുമ്പോൾ (2)
കാറ്റിനെ അമർത്തി ശാന്തത നല്കും
എന്‍റെ യേശു മതിയായവൻ (2)

ഇരുളേറും ജീവിത പാതയിൽ
ചെങ്കടൽ മുമ്പിൽ ആർത്തിടുമ്പോൾ (2)
യിസായേലിൻ ദൈവം പരിപാലകൻ
ശത്രു-കൈയ്യിൽ ഏല്പ്പിക്കില്ല (2)

വീണ്ടും വരുമെന്നരുളിയവൻ
മദ്യവാനിൽ വന്നിടുവാൻ (2)
ഒരുങ്ങുക സഭയെ ഉണർന്നിടുക
കാന്തൻ വരുവാൻ കാലമായി (2)

എന്‍റെ യേശുരാജാവേ
എന്‍റെ യേശു എനിക്കു നല്ലവൻ അവനെന്നെന്നും
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.