Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എന്തൊരത്ഭുത പുരുഷൻ ക്രിസ്തു തന്‍റെ

എന്തോരൽഭുത പുരുഷൻ ക്രിസ്തു തന്‍റെ മഹിമ നിസ്തുലം
ഇത്രമഹാനായ് ഉത്തമനാകുമൊരുത്തനെയുലകിൽ കാണുമോ

ഉന്നത ദൈവനന്ദനനുലകിൽ വന്നിതു കന്യാജാതനായ്
ഇന്നോളമൊരാൾ വന്നില്ലിതുപോൽ തന്നവതാരം നിസ്തുലം

തല ചായ്പാനായ് സ്ഥലമില്ലാത്തോൻ ഉലകമഹാന്മാർ മുമ്പിലും
തലതാഴ്ത്താതെ നിലതെറ്റാതെ നലമൊടു ജീവിച്ചത്ഭുതം

കുരുടർ കണ്ടു, തിരുടർ വിരണ്ടു, ശാന്തത പൂണ്ടുസാഗരം
തെല്ലിരകൊണ്ടു ബഹുജനമുണ്ടു, മൃതരുയിർപൂണ്ടുക്രിസ്തനാൽ

കലുഷതലേശം കാണുന്നില്ലീ മനുജനിലെന്നുര ചെയ്തു ഹാ!
മരണമതിൻ വിധിയെഴുതിയതിവനെ പ്രതിമാത്രം ഭൂവിയത്ഭുതം

പാറ പിളർന്നു, പാരിളകുന്നു, പാവനമൃതരുയിരാർന്നു ഹാ!
കീറുകയായ് തിരശ്ശീലയും തൻ മൃതിനേരം സൂര്യനിരുണ്ടുപോയ്

ഭൂതലനാഥൻ തന്നുടെ മരണം കാണുക ദുർവ്വഹമായതോ
ഭൂരിഭയം പൂണ്ടിളകുകയോയീ പ്രകൃതികളഖിലമിതത്ഭുതം!

മൃതിയെ വെന്നവനുയിർത്തെഴുന്നേറ്റു ഇതിനെതിരാരിന്നോതിടും
ഹൃദിബോധം ലവമുള്ളോരെല്ലാം അടിപണിയും തൻ സന്നിധൗ

8 ഒലിവെന്നോതും മലയിൽനിന്നും തിരുജനമരികിൽ നിൽക്കവേ
ചരണമുയർന്നു ഗഗനേ ഗതനായ് താതന്നരികിലമർന്നു താൻ

9 ജയ ജയ നിസ്തുല ക്രിസ്തുരാജൻ ജയ ജയ നിർമ്മലനായകൻ
ജയ ജയ ഘോഷം തുടരുക ജനമേ ജയം തരും നാഥനു സ്തോത്രമേ

എന്തൊരാനന്ദം യേശുവിൻ സന്നിധിയിൽ
എന്തൊരത്ഭുത പുരുഷൻ ക്രിസ്തു
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.