Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എന്തൊരത്ഭുത പുരുഷൻ ക്രിസ്തു

എന്തൊരത്ഭുത പുരുഷൻ
ക്രിസ്തു എന്നതറിഞ്ഞിടുക
ഇവനിൽ കാണുന്ന അത്ഭുതങ്ങൾ,
വേറെ ആരിലും കാണുന്നില്ല(2)

വചനം ജഡമായല്ലോ
കൃപ സത്യം ഇവ നിറഞ്ഞു
ഇവൻ പിറന്നല്ലോ പുരുഷന്‍റെ ഇഷ്ടത്താലെയല്ല,
പരിശുദ്ധ ആത്മാവിനാൽ(2)

പ്രവാചകർ ഇവനെയല്ലോ
നൂറ്റാണ്ടുകൾ ദർശിച്ചത്
ജനിച്ചല്ലോ പ്രവചന നിവർത്തിയായ് അന്നവൻ,
ദാവീദിൻ വംശജനായ് (2)

സകലർക്കും രക്ഷ നൽകാൻ
ദൈവം ഇവനെയത്രേ അയച്ചു
നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ,
ക്രിസ്തുവിൻ രക്തം മാത്രം (2)

ഉയിർപ്പിന്‍റെ അത്ഭുതമോ
അതു മറ്റൊരുവനിലുമില്ല
ഇന്നും മരിച്ചവരെല്ലാം മൗനതയിൽ തന്നെ,
ഇവൻ മൂന്നാം നാൾ ഉയിർത്തു(2)

വീണ്ടും വരുന്നവനായ്
ലോകം ആരെയും അറിയുന്നില്ല
വേഗം പോയ പോൽ വരുമെന്ന് വാഗ്ദത്തം നല്കിയോൻ,
കർത്താവാം ക്രിസ്തു തന്നെ(2)

ലോകത്തെ മുഴുവനുമായ്
ഭരിപ്പാൻ യേശു വേഗം വരും
ആമേൻ ഒരുവരിലുമില്ല ഈ വിധ അത്ഭുതം,
ഇവയെല്ലാം ക്രിസ്തുവിൽ താൻ(2)

എന്തൊരത്ഭുത പുരുഷൻ ക്രിസ്തു തന്‍റെ
എന്തേകും ഞാൻ ഏഴക്കു നീ
Spread the love
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.