Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എന്തൊരു സ്നേഹമിത് എന്തൊരു ഭാഗ്യമിത്

എന്തൊരു സ്നേഹമിത് എന്തൊരു ഭാഗ്യമിത്
എത്രമനോഹരം എത്ര മഹാത്ഭുതം എന്തൊരാനന്ദമെ
ഹല്ലേലുയ്യാ പാടാം-വല്ലഭനേശുവിനു
അല്ലൽ അകന്നിടുമേ തുല്യമില്ലാ ദയയാൽ

പാപത്തിൽ നിന്നും കോരിയെടുത്തു പാലനം ചെയ്തീടുമേ
പാതയിലെങ്ങും പാലൊളി വിതറി-പാരിൽ ജയക്കൊടിയായ്;- എന്തൊരു..

നമ്മുടെ പാത ജീവന്‍റെ പാത-പതറുക വേണ്ടിനിയും
നന്മകൾ നൽകും തിന്മകൾ നീക്കും തൻകൃപ പകർന്നിടുമേ;- എന്തൊരു…

വിശ്വാസനായകൻ യേശുവെ നോക്കി-ഓട്ടം തുടർന്നിടുമേ
ആശ്വാസദായകൻ ആത്മാവിനാൽ നാം വിജയം വരിച്ചിടുമേ;- എന്തൊരു…

കഷ്ടതയേറ്റം പെരുകി വരുമ്പോൾ തുഷ്ടി പകർന്നിടുമേ
ഇഷ്ടമോടേശുവിൻ കൂടെ വസിച്ചാൽ സ്പഷ്ടമായ് സ്വരം കേൾക്കാം;- എന്തൊരു…

എന്തൊരു സ്നേഹമിത് നിണം ചൊരിഞ്ഞു
എന്തൊരാനന്ദം യേശുവിൻ സന്നിധിയിൽ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.