Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ

എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ
ഇത്ര മാനിപ്പാൻ യേശുവേ
യോഗ്യനല്ല ഇതു പ്രാപിപ്പാൻ
ഇതു കൃപയതാൽ യേശുവേ(2)

പാപിയായ് ഇരുന്നൊരു കാലത്തും
അഭക്തനായൊരു നാളിലും(2)
ക്രൂശിനു ശത്രുവായി ജീവിച്ച നാളിലും
നീ എന്നെ സ്നേഹിച്ചല്ലോ(2);- എന്തു കണ്ടു…

രക്ഷയിൻ പദവിയാൽ വീണ്ടെന്നെ
ആത്മാവിൻ ദാനത്തെ നൽകി നീ(2)
തൻ മകനാക്കി നീ വൻ ക്ഷമ ഏകി നീ
സ്വാതന്ത്ര്യം ഏകിയതാൽ(2);- എന്തു കണ്ടു…

ദൈവീക തേജസ്സാൽ നിറച്ചെന്നെ
തൻ മണവാട്ടിയായി മാറ്റി നീ(2)
സത്യത്തിൻ ആത്മാവാൽ പൂർണ്ണമനസ്സിനാൽ
അങ്ങയെ ആരാധിക്കും(2);- എന്തു കണ്ടു…

സ്വർഗ്ഗീയ നാട് അവകാശമായി
നിത്യമാം വീടെനിക്കൊരുക്കി നീ(2)
എന്നെയും ചേർക്കുവാൻ മേഘത്തിൽ വന്നിടും
ഭാഗ്യ നാൾ ഓർത്തിടുമ്പോൾ(2);- എന്തു കണ്ടു…

എന്തു ഞൻ പകരം നല്കും
എന്താനന്ദം എനിക്കെന്താനന്ദം
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.