Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഹാ എത്ര ഭാഗ്യമെൻ സ്വർഗ്ഗവാസം

ഹാ എത്ര ഭാഗ്യമെൻ സ്വർഗ്ഗവാസം
ഓർത്താലെന്താനന്തം എന്നുമെന്നും
വിശ്വാസക്കണ്ണാൽ ഞാൻ കണ്ടിടുന്നു
ആശ്വാസദേശമെൻ സ്വന്തദേശം

കണ്ണുനീർ നീങ്ങും വിനകൾ മാറും
സ്വച്ഛമാം ജീവനദി തൻ തീരം
കഷ്ടത പട്ടിണി നീങ്ങി വാഴും
ഹാ എന്തൊരാനന്തം സ്വർഗ്ഗവാസം;- ഹാ എത്ര

കർത്താവിൻ നാമത്തിൽ നാം സഹിച്ച
കഷ്ടത മാറി വസിക്കുമങ്ങ്
കണ്ണുനീർ നാഥൻ തുടക്കുമന്ന്
നിന്ദകൾ നീങ്ങി വസിക്കുമന്ന്;- ഹാ എത്ര

സൂര്യ ചന്ദ്രാദികൾ ഒന്നും വേണ്ട
സ്വർപ്പുരി തന്നിൽ പ്രകാശം നൽകാൻ
കുഞ്ഞാടാം കർത്തനതിന്‍റെ ദീപം
എന്നും നൽ ജ്യോതിസ്സാം സ്വർഗ്ഗനാട്ടിൽ;- ഹാ എത്ര…

ഹാ സ്വർഗ്ഗസീയോനിൽ എൻ യേശുവിൻ
ഏഴുനക്ഷത്രം വലങ്കയ്യിൽ പിടിച്ച് ഏറെ രാജാമുടി
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.