Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഹാ സുന്ദരവീടേ എൻ ശോഭിതവീടേ

ഹാ സുന്ദരവീടേ എൻ ശോഭിതവീടേ
എന്നുമാനന്ദമായ് നിന്നിൽ വാണിടുടേ

തേജസ്സിനാലെ മനോഹരമായ്
ദേവൻ തൃക്കൈകളാൽ നിർമ്മിതമാം
സ്വർഗ്ഗാലയമേ അങ്ങു ചേരുമേ ഞാൻ;- ഹാ…

മിന്നുന്ന ഈരാറു ഗോപുരങ്ങൾ
മാമക ശാശ്വത പാർപ്പിടത്തിൽ
ഹാ സൗഭാഗ്യമായ് നിന്നിൽ പാർത്തീടുമേ;- ഹാ…

ശ്രീയേഴും പൊൻ തെരുവീഥികളാൽ
മോഹനമാം മഹാ മന്ദിരത്തെ
വിദൂരതയിൽ അതാ കാണുന്നു ഞാൻ;- ഹാ…

രോദനം വേദനയേതുമില്ല
രാപ്പകൽ ശീതമശേഷമില്ല
കുഞ്ഞാടു തന്നെ ദീപമാകുന്നല്ലോ;- ഹാ…

മേവിടുന്നു രക്തസാക്ഷിവൃന്ദം
നാഥൻ മുമ്പിൽ സർവ്വാസിദ്ധരുമായി
തന്നാത്മജരിൽ കണ്ണീർ താൻ തടയ്ക്കും;- ഹാ…

ഹല്ലേലുയ്യാശുദ്ധർ പാടിടുന്നു
ദൂതർ പൊൻവീണകൾ മീട്ടിടുന്നു
ആ ഗീതനാദം കാതിൽ കേൾക്കുന്നിതാ;- ഹാ…

പാവന ഗേഹമണഞ്ഞുടനെ-
എന്നേശു രാജാവിനെ കാണ്മതിനായ്
ഞാൻ പോകുകയായ് ഹാ എന്താനന്ദമേ;- ഹാ…

ഹാ സ്വർഗ്ഗസീയോനിൽ എൻ യേശുവിൻ
ഏഴുനക്ഷത്രം വലങ്കയ്യിൽ പിടിച്ച് ഏറെ രാജാമുടി
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.