Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഹല്ലേലൂയ്യാ സ്തുതി പാടിടും ഞാൻ

ഹല്ലേലൂയ്യാ സ്തുതി പാടിടും ഞാൻ
വൻകൃപയെ എന്നുമോർത്തിടും ഞാൻ(2)
പരിശുദ്ധനെ കരുണാനിധിയെ
സ്തുതികൾക്കെല്ലാം യോഗ്യനായവനെ(2)

സകലത്തെയും സൃഷ്ടി ചെയ്തവനെ
സകലത്തിനും പരിപാലകനെ (2)
സകലരിലും പരമോന്നതനെ
സർവ്വശക്തനും സർവ്വജ്ഞാനിയും നീ (2)

കരുണയും ദയയും ഉള്ളവനെ
മനസ്സലിയുന്ന മഹാപ്രഭുവേ (2)
വാത്സല്യത്തോടെന്നെ ചേർത്തവനെ
മാറാത്ത സ്നേഹം പകർന്നവനെ(2)

ആദിയും അന്തവുമായവനെ
ഉറപ്പുള്ള പാറയും കോട്ടയുമേ(2)
വഴിയും സത്യവുമായവനെ
ഏകരക്ഷാമാർഗ്ഗമായവനെ(2)

ക്രൂശു ചുമന്ന് തളർന്നെനിക്കായ്
ഘോരമാം ശിക്ഷയതേറ്റെനിക്കായ്
മുൾമുടി ചൂടിയതും എനിക്കായ്
ജീവനെ നൽകിയതും എനിക്കായ്;-

ജയ് വിളി പോർ വിളി ഉച്ചത്തിൽ മുഴക്കിടാം വെകാതെ
ഹാ സ്വർഗ്ഗനാഥാ ജീവനാഥാ എൻ പ്രിയനാമെൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.