Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഈ മരുയാത്രയിൽ കാലിടറാതെന്നെ

ഈ മരുയാത്രയിൽ കാലിടറാതെന്നെ
താങ്ങിടുംകർത്തനുണ്ട്(2)
ആകുല നേരത്തെൻ ചാരത്തണഞ്ഞെത്തി
ആശ്വസിപ്പിക്കുന്നവൻ(2)

എന്‍റെ പ്രീയനാണവൻ എന്‍റെ സഖിയാണവൻ
എന്നെ കരുതുന്ന കർത്തനവൻ
അവൻ ഇമ്മാനുവേൽ എന്‍റെ കൂടെയുള്ളോൻ
എന്നെ വീണ്ടെടുത്ത എൻ ദൈവമാ

പാപത്തിൻ അടിമയായ് ജീവിച്ചയെന്നേ തൻ
മകനാക്കി തീർത്തു അവൻ(2)
തൻ ജീവനെനിക്കായി കാൽവറിയിലേകി
സ്വന്തമായ് തീർത്തുവെന്നെ(2);- എന്‍റെ പ്രീയ…

കാട്ടൊലിവായിരുന്നെന്നെ തൻ സ്നേഹത്താൽ
നാട്ടൊലിവാക്കി മാറ്റി(2)
നൽകിയില്ലെന്നാലും സൽഫലം എന്നിട്ടും
തള്ളാതെ നിർത്തിയെന്നെ(2);- എന്‍റെ പ്രീയ…

ഈ മരുയാത്രയിൽ ഞാൻ ഏകനായ്
ഈ മരുയാത്രയതിൽ നിന്നെ തനിയെ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.