Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഈ പരിജ്ഞാനം ആശ്ചര്യദായകമേ

ഈ പരിജ്ഞാനം ആശ്ചര്യദായകമേ
അറിയുന്നു ശോധന ചെയ്തെന്നെ നാഥൻ

ഇരിക്കുന്നതും ഞാനെഴുന്നേൽക്കുന്നതും
കർത്താവു കാണുന്നു
ഗ്രഹിക്കുന്നു കർത്തനെൻ ഹൃദയനിരൂപണം-ഓ-ഓ
ദൂരത്തുനിന്നു തന്നെയിതത്ഭുതം

സ്വർഗ്ഗീയതാതാ നിൻ ആത്മാവെ വിട്ടു
ഞാൻ എവിടെപ്പോയ് മറഞ്ഞിടും
പാതാളദേശവും നിൻ മുമ്പിൽ നഗ്നം-ഓ-ഓ
സ്വർഗ്ഗേ ഗമിക്കുകിൽ അവിടുണ്ടു നാഥൻ

തിരമാലകളെ തരണം ചെയ്താശു
പറന്നു ഞാൻ സമുദ്രത്തിൻ
അറ്റത്തു പാർക്കുകിലവിടുണ്ടു നാഥൻ-ഓ-ഓ
ഇരുളിലൊളിച്ചു മറവാനസാധ്യം

അന്തരംഗങ്ങൾ അഖിലം നിൻ
കൈതാൻ സൃഷ്ടിച്ചതും നാഥാ
എൻ മാതൃജഡരക്തത്താലെന്നെ മെടഞ്ഞവൻ-ഓ-ഓ
അത്ഭുതകരനാം സ്രഷ്ടാവേ സ്തോത്രം

നിയമിപ്പിക്കപ്പെട്ട നാളുകൾക്കെല്ലാം
മുന്നമേ നീ നാഥാ
എൻകാര്യമൊക്കെയും നിൻ പുസ്തകത്തിൽ-ഓ-ഓ
എഴുതിയിരുന്നു ഹാ വിസ്മയം താൻ

ഇപ്പോൾ യഹോവേ വ്യസനത്തിൻ
മാർഗങ്ങൾ അടിയന്നുണ്ടെന്നാകിൽ
അവയൊക്കെ നീക്കി ശാശ്വതമാർഗ്ഗത്തിൽ-ഓ-ഓ
നടത്തണം നാഥാ നിനക്കു മഹത്വം

ഈ പരീക്ഷകൾ നീണ്ടവയല്ല
ഈ ധരിത്രിയിൽ എന്നെ പരിപാലിപ്പാൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.