ഈ വഴി വളരെ ഇടുക്കം ഞെരുക്കം
ഈ വഴി വളരെ ഇടുക്കം ഞെരുക്കം
ആരിതു കടന്നിടുമോ?
കൂട്ടുകാർ ചുരുക്കം സഹായികൾ ചുരുക്കം
ഹാ! ഇതല്ലോ മോക്ഷവഴി
കഷ്ടതകൾ തീർക്കുവാൻ സിദ്ധന്മാരെ ചേർക്കുവാൻ
പെട്ടെന്നേശു വന്നിടുമേ
മുട്ടുകൾ തീർത്തിടും കണ്ണുനീർ തുടയ്ക്കും
എന്‍റെ ദുഃഖമെല്ലാം തീർത്തിടുമേ
ആരുള്ളു ചാരുവാൻ എൻമണവാളനൊഴികെ
ഞെരുക്കമുള്ളീ മരുവിൽ
ആവശ്യം വളരെ തൻ വാഗ്ദത്തം ഉണ്ടല്ലോ
ആയതെല്ലാം സത്യമല്ലോ;- കഷ്ടതകൾ…
മരണം വരെയും തിരുരക്തത്താലും
തിരുവചനം വഴിയും
പരിശുദ്ധാത്മാവിലും പരിശുദ്ധമാകണം
കറ തീരെ ഇല്ലാതെ;- കഷ്ടതകൾ…
പണ്ടു പല വിശുദ്ധർ വിട്ടുപോന്നതോർത്തില്ലെങ്കിൽ
സാധുവുമതോർത്തിടുമേ
ലോക ക്ഷേമമായതിൽ മോക്ഷഭാഗ്യം തെല്ലില്ല
എന്‍റെ ക്ഷേമം സ്വർഗ്ഗത്തിൽ;- കഷ്ടതകൾ…
ഞാൻ കുറയുന്നെങ്കിലോ യേശു എന്നിൽ വളരട്ടെ
മഹത്വം അവനിരിക്കട്ടെ
ഞാനവനായ് ചാകണം എങ്കിലോ വേണ്ടില്ല
ആയിരങ്ങൾ ജീവിക്കട്ടെ;- കഷ്ടതകൾ…
കണ്ണുനീരിൻ താഴ്വര നിന്ദകൾ കുറവില്ലിഹേ
എങ്കിലുമുണ്ടാശ്വാസം
യേശുവിൻ സാക്ഷ്യവും സത്യവചനവും
മാത്രമല്ലൊ വരുത്തുന്നിത്;- കഷ്ടതകൾ…
കൂട്ടുകാർ ദുഷിക്കട്ടെ നാട്ടുകാർ പഴിക്കട്ടെ
യേശു ഇന്നും ജീവിക്കുന്നു
വിട്ടതും വെടിഞ്ഞതും യേശുവിൻ പ്രബോധനം
അനുസരിച്ചാണല്ലോ ഞാൻ;- കഷ്ടതകൾ…
കൂലിക്കാരല്ല ഞാൻ യേശുവിൻ സ്ഥാനാപതി
തെരഞ്ഞെടുക്കപ്പെട്ടവൻ ഞാൻ
രാജകീയ പുരോഹിതൻ വിശുദ്ധവംശക്കാരൻ ഞാൻ
സ്വന്തക്കാരനാണല്ലോ ഞാൻ;- കഷ്ടതകൾ…
Recent Posts
- സർവ്വ സ്തുതികൾക്കും യോഗ്യനേ
- സർവ്വശക്തനാം യേശുവെന്റെ കൂടെ
- സർവ്വ പാപക്കറകൾ തീർത്തു നരരെ
- സർവ്വ നന്മകളിന്നുറവാം
- സർവ്വ നന്മകൾക്കും സർവ്വദാനങ്ങൾക്കും