Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഈശനെയെൻ യേശുനാഥാ

ഈശനെയെൻ യേശുനാഥാ സ്തോത്രമെന്നേക്കും
സർവ്വ ക്ലേശവും ക്രൂശിൽവഹിച്ച നായകാ വന്ദേ

വാഞ്ചിക്കുന്നെൻ അന്തരംഗം നിന്നെയെപ്പോഴും ഇപ്ര-
പഞ്ച-സന്തോഷങ്ങളിൽ സംതൃപ്തിയില്ല മേ

ഭൂതലത്തിലാശ്രയം നീ മാത്രമെനിക്കു-ദിവ്യ
മോദമുള്ളിൽ തന്നു നിത്യം കാവൽ ചെയ്യുന്നു

രോഗ-ശോകങ്ങൾ സമസ്തം നീക്കിയാരോഗ്യം സ്നേഹ-
സാഗരം കനിഞ്ഞെനിക്കു നല്കീടുന്നതാൽ

രാത്രിയെൻ കിടക്കയിൽ ക്രിസ്തേശു നാഥനേ-നിന്നെ
കീർത്തനങ്ങൾ പാടി വാഴ്ത്തി വന്ദിച്ചീടും ഞാൻ

സർവ്വവും സമോദമർപ്പിക്കുന്നു ഞാനിപ്പോൾ എന്‍റെ
സർവ്വവുമാം വല്ലഭാ നിൻ സന്നിധാനത്തിൽ

സ്വർഗ്ഗഭാഗ്യം എത്ര യോഗ്യം – എന്ന രീതി
രോഗികൾക്കു നല്ല വൈദ്യൻ – എന്ന രീതി

ഉടയവനെശുവെന്നിടയനല്ലോ
ഈയോബിനെപ്പോൽ ഞാൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.