ഇനി താമസ്സമോ നാഥാ വരുവാൻ
ഇനി താമസ്സമോ നാഥാ വരുവാൻ
കോടാകോടി ദൂതസംഘമായ് മേഘത്തിൽ
ഹാ! എത്രനാൾ കാത്തുഞാൻ പാർക്കണം
എൻ ആത്മസഖേ നിൻ മുഖം കാണുവാൻ
നിലയില്ലാലോകെ വൻ തിരകൾ ഹാ
അലച്ചുയരുന്നേ ഭീകരമായ്
പാരിടമാകെ പെരുകിടുന്നയ്യോ
പരിഭ്രമങ്ങൾ മനഃചഞ്ചലങ്ങൾ
വന്നു ചേർത്തുകൊള്ളും എന്നെ വേഗമായ്
ഇന്നു നോക്കിടുന്നേ നിന്നെ ഞാനേകനായ്;- ഹാ!…
ആശയറ്റോരായ് മേവുന്നു മനുജർ
വിശ്രമമെന്യേ ഈ പാര്ർത്തലത്തിൽ
ആകുലചിന്തകളേറുന്നതാലേ
ദീനരായവർ കണ്ണീർ പൊഴിച്ചിടുന്നേ
ഭൂവിൽ അന്ധകാരം മൂടുന്നു നാഥനേ
ഹന്ത ചിന്തിക്കിൽ എന്തു സന്താപമെ;- ഹാ!…
ആദ്യവിശ്വാസം തള്ളിയനേകർ
ലോകസുഖങ്ങളെ തേടീടുന്നേ
ത്യഗികളാകും സോദരർകൂട്ടം
പദവികൾ നേടാൻ ഉഴന്നീടുന്നേ
അയ്യോ വിശ്വാസജീവിതം നഷ്ടമായ്
മമ വിശ്രാമം നിന്നിലെന്നുമാകയാൽ;- ഹാ!…
നീതിയിൻ സൂര്യനേശു മഹേശൻ
ഉദിച്ചീടുവാൻ കാലം വൈകിടുമോ
താവക കാന്തി ഞാനണഞ്ഞിടാൻ
കൊതികൊള്ളുന്നെന്നുള്ളം അനുദിനവും
ദേവാ കാർമുകിലാകവെ നീക്കണേ
മാരിവില്ലിൻ ഒളി എന്നും വീശണേ;- ഹാ!…
Recent Posts
- നാഥൻ വരവിന്നായുണർന്നീടുവിൻ
- നാഥൻ വരാറായി ഓ നാം വേഗമൊരുങ്ങീടാം
- നാഥൻ നന്മയും കരുണയും ഞാൻ
- നാഥൻ നടത്തിയ വഴികളോർത്താൽ
- നാഥാ നിൻ സന്നിധെ വന്നിടുന്നു