Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഇന്നയോളം തുണച്ചോനെ

ഇന്നയോളം തുണച്ചോനെ ഇനിയും തുണയ്ക്ക
ഇഹ ദുഃഖരക്ഷയും നീ ഈയെൻ നിത്യഗ്രഹം

നിൻ സിംഹാസന നിഴലിൽ നിൻ ശുദ്ധർ പാർക്കുന്നു
നിൻ ഭുജം മതിയവർക്കു നിർഭയം വസിപ്പാൻ

പർവ്വതങ്ങൾ നടുംമുമ്പേ പണ്ടു ഭൂമിയേക്കാൾ
പരനെ നീ അനാദിയായ് പാർക്കുന്നല്ലോ സദാ

ആയിരം വർഷം നിനക്ക് ആകുന്നിന്നലെപ്പോൽ
ആദിത്യോദയമുമ്പിലെ അൽപ്പയാമം പോലെ

നിത്യനദിപോലെ കാലം നിത്യം തൻമക്കളെ
നിത്യത്വം പൂകിപ്പിക്കുന്നു നിദ്രപോലെയ

ഇന്നയോളം തുണച്ചോനെ ഇനിയും തുണയ്ക്ക
ഇഹം വിട്ടു പിരിയുമ്പോൾ ഈയെൻ നിത്യഗ്രഹം

ഇടയന്‍റെ കാവൽ ലഭിച്ചിടുവാനായ്
ഇന്നയോളം ദൈവമെന്നെ നടത്തി
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.