ഇന്നേരം പ്രിയ ദൈവമേ
ഇന്നേരം പ്രിയ ദൈവമേ! നിന്നാത്മശക്തി
തന്നാലും പ്രാർത്ഥിച്ചിടുവാൻ
നിന്നോടു പ്രാർത്ഥിച്ചീടാൻ നിന്നടിയങ്ങൾ നിന്റെ
സന്നിധാനത്തിൽ വന്നു ചേർന്നിരിക്കുന്നു നാഥാ
നിന്തിരു പാദപീഠത്തിൽ അണയുവതിനെന്തുള്ളു ഞങ്ങളപ്പനേ
നിൻ തിരു സുതനേശുവിൻ തിരുജഡം ഭുവി
ചിന്തിയോർ പുതുവഴി തുറന്നു പ്രതിഷ്ഠിച്ചതാൽ;-
മന്ദതയെല്ലാം നീക്കുക നിന്നടിയാരിൽ തന്നരുൾ നല്ലുണർച്ചയെ
വന്നിടുന്നൊരു ക്ഷീണം നിദ്ര മയക്ക മിവ-
യൊന്നാകെ നീയകറ്റി തന്നിടുകാത്മ ശക്തി;-
ഓരോ ചിന്തകൾ ഞങ്ങളിൽ വരുന്നേ മനസ്സോരോന്നും പതറിടുന്നേ
ഘോരവൈരിയോടു നീ പോരാടിയടിയർക്കു
ചോരയാൽ ജയം നൽകിടേണം പരമാനാഥാ;-
നിന്തിരു വാഗ്ദത്തങ്ങളെ മനതളിരിൽ ചിന്തിച്ചു നല്ല ധൈര്യമായ്
ശാന്തതയോടും ഭവൽ സന്നിധി ബോധത്തോടും
സന്തതം പ്രാർത്ഥിച്ചിടാൻ നിൻതുണ നൽകീടേണം;-
നീയല്ലാതാരുമില്ലയ്യോ! ഞങ്ങൾക്കഭയം നീയല്ലോ പ്രാണനാഥനേ!
നീ യാചന കേട്ടിടാ-തായാൽ പിശാചിന്നുടെ
മായാവലയിൽ നാശമായിടു മായതിനാൽ;-
Recent Posts
- നാഥൻ വരവിന്നായുണർന്നീടുവിൻ
- നാഥൻ വരാറായി ഓ നാം വേഗമൊരുങ്ങീടാം
- നാഥൻ നന്മയും കരുണയും ഞാൻ
- നാഥൻ നടത്തിയ വഴികളോർത്താൽ
- നാഥാ നിൻ സന്നിധെ വന്നിടുന്നു