Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഇന്നുഷസ്സിൻ പ്രഭയെ കാൺമാൻ

ഇന്നുഷസ്സിൻ പ്രഭയെ കാൺമാൻ കൃപ തന്ന മഹോന്നതനേ
നന്ദിയോടെ അടിയൻ അനവധി വന്ദനം ചെയ്തിടുന്നേ

രാത്രിയിൽ മാസുഖമായ് അടിയനെ കാത്തു സൂക്ഷിച്ചതിനെ
ഓർത്തതി മോദമോടെ തിരുനാമം വാഴ്ത്തി പുകഴ്ത്തിടുന്നേ

രാവിലെ നിൻ മുഖത്തിൻ മാശോഭയാം ദിവ്യതേജസ്സു കണ്ടീ
രാവിലെ ഞാനധികം കൃതജ്ഞനായ് സേവ ചെയ്തീടുവാനായ്

നീതിയിൻ സൂര്യനേ നിൻ മനോഹര ജ്യോതിസ്സുകളതെന്റെ
ചേതസ്സിങ്കൽ കടന്നെന്നന്ധതമസ്സാകെ നീക്കിടേണമേ

ഇന്നു പകൽ മുഴുവൻ വെളിച്ചത്തിൽത്തന്നെ ജീവിച്ചിടുവാൻ
നിന്നുടെ ആത്മശക്തി അധികമായ് തന്നരുളീടേണമേ

ചിത്തകൗതുഹലത്തോടീ വാസരമെത്രയും ശക്തിമത്തായ്
കർത്തനെ ഞാൻ കഴിപ്പാൻ ആത്മീയമാം ശക്തി നൽകീടേണമേ

ഇന്നേയോളം ആരും കേൾക്കാത്ത
ഇന്നുവരെ എന്നെ കാത്ത പ്രിയ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.