Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഇത്ര സ്നേഹം തന്ന സ്നേഹിതൻ

ഇത്ര സ്നേഹം തന്ന സ്നേഹിതൻ ആരുള്ളൂ
കാരുണ്യവാനാം യേശു മാത്രമേ
ഇത് നന്മ തന്ന സ്നേഹിതൻ ആരുള്ളൂ
മാധുര്യവാനാം യേശു മാത്രമേ (2)

തന്‍റെ സ്നേഹമൊന്നുമാത്രം എന്നുമെന്റെ ജീവിതം
വണങ്ങിടുന്നു എന്റെ താതനേ(2)

എന്‍റെ ജീവിത കുറവുകളെ തൻ നിണങ്ങളാൽ
കഴുകി വെടിപ്പാക്കിടുന്നവൻ (2)
എന്നെ നല്ലപോൽ നടത്തുവാൻ പ്രാപ്തനാം
നമ്മെ വല്ലഭൻ മറന്നു പോകുമോ?(2);- ഇത്ര സ്നേഹം…

എന്‍റെ കണ്ണുനീർകണങ്ങളെ തൻ കരങ്ങളാൽ
തുടച്ചുമാർവ്വിൽ ചേർത്തിടുന്നവൻ(2)
എന്‍റെ കണ്ണുനീർ തുരുത്തിയിൽ പകർന്നവൻ
നിന്‍റെ കണ്ണുനീർ മറന്നു പോകുമോ?(2);- ഇത സ്നേഹം..

എന്റെ ജീവിത വഴികളെ തൻ ഗമനത്താൽ
നയിച്ചു പാരിൽ കാത്തിടുന്നവൻ (2)
കർത്തനേശുവോടു കൂടെ നാം നടക്കുകിൽ
നിത്യമാനന്ദം ചൊരിഞ്ഞു നൽകിടും (2)

തന്‍റെ സ്നേഹമൊന്നുമാത്രം എന്നുമെന്‍റെ ജീവിതം
വണങ്ങിടുന്നു എന്റെ താതനേ(2);- ഇത സ്നേഹം..

ഇത്രത്തോളം കൊണ്ടുവരുവാൻ
ഇത്ര മാത്രം എന്നെ സ്നേഹിപ്പാൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.