Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ജയമെടുപ്പിൻ നാം ജയമെടുപ്പിൻ

ജയമെടുപ്പിൻ നാം ജയമെടുപ്പിൻ
യേശുവിന്‍റെ നാമത്തിൽ ജയമെടുപ്പിൻ

അത്ഭുതമടയാളമവനിലുണ്ട്
അഗതികൾക്കഭയവും അവനിലുണ്ട്
ആശ്രയിപ്പിൻ – വിശ്രമിപ്പിൻ
അവൻ ബലത്താൽ നാം ജയമെടുപ്പിൻ;- ജയ…

ജയത്തിനു കുതിരകൾ വ്യർത്ഥമത്രേ
വീരനും തൻബലത്താൽ വിടുതലുണ്ടോ?
സൈന്യത്താലും – ശക്തിയാലുമല്ല
ആത്മബലത്താൽ ജയമെടുപ്പിൻ;- ജയ…

വിശ്വാസത്താൽ നീതി നേടിടുവിൻ-ബല
ഹീനതയിൽ ബലം പ്രാപിക്കുവാൻ
വാഗ്ദത്തങ്ങൾ – വിശ്വസിപ്പിൻ
വിശ്വാസവീരരായ് ജയമെടുപ്പിൻ;- ജയ…

ശത്രുവിന്നായുധം വയ്പ്പിച്ചവൻ
ക്രൂശിൽ ജയോത്സവം കൊണ്ടതിനാൽ
നിർഭയരായ് – നിരാമയരായ്
ജയഘോഷത്താൽ നാം ജയമെടുപ്പിൻ;- ജയ…

ജീവനായകാ ജീവനായകാ
ജഗദീശനെ സ്തുതിച്ചിടുന്നു
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.