Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


കാഹളങ്ങൾ മുഴങ്ങീടും വാനമേഘത്തിൽ

കാഹളങ്ങൾ മുഴങ്ങീടും വാനമേഘത്തിൽ
യേശുരാജൻ വരവേററം സമീപമായ്
ഒരുങ്ങീടാം പ്രിയരേ നാം പോയീടുവാൻ
യേശുരാജൻ സംഘമതിൽ ചേർന്നീടുവാൻ

പറന്നീടാൻ നേരമായ് പറന്നീടാൻ നേരമായ്
ഇഹലോകം വിട്ടു നാം പറന്നീടാൻ നേരമായ് (2)
ചേർന്നിടാൻ കാലമായ് ചേർന്നിടാൻ കാലമായ്
സ്വർലോകത്തേശുവോടു ചേർന്നിടാൻ കാലമായ് (2)

മണവാട്ടി സഭയേ ചേർത്തീടുവാൻ
മണവാളൻ യേശു എഴുന്നെള്ളാറായ്
കാഹള ധ്വനിയതു കേട്ടീടാറായ്
ഓർക്കുക പ്രിയരേ നാം പറന്നിടാറായ്;- പറന്നിടാൻ..

ലോകയാത്രയോ ഇനി ഏറെയില്ല
പ്രത്യാശാപുരിയിൽ ചേർന്നിടാറായ്
കഷ്ടങ്ങൾ മാറിടും കദനങ്ങൾ തീർന്നിടും
പ്രിയൻതാൻ മേഘത്തിൽ വന്നിടുമ്പോൾ;- പറന്നിടാൻ..

കൈത്താളത്തോടെ തപ്പിനോടെ നൃത്തത്തോടെ
ജീവിത യത്രക്കാരാ കാലടികൾ എങ്ങോട്ട്
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.