Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


കാലമതാസന്നമായ് യേശുനാഥൻ

കാലമതാസന്നമായ് യേശുനാഥൻ വരാൻ കാലമായ്
ആകാശമിളക്കീടും ഭൂലോകമിളക്കീടും
സുന്ദരരൂപൻ വന്നീടും
കടലാകെയിളക്കീടും കരയേയുമിളക്കീടും
സുന്ദരരൂപൻ വന്നീടും
കാന്തയെ മാർവിൽ ചേർത്തീടും

ഉണരാം ഉണരാം ദൈവജനമേ
മണവാളൻ വന്നീടും വേഗം വാതിലടച്ചീടും

പർവതം മാറിടും കുന്നുകൾ നീങ്ങിടും
സമുദ്രം അതിർ കടന്നീടും
കാന്തൻ വരവിൻ ലക്ഷ്യം കണ്മുൻപിൽ കാണുന്നല്ലോ
പാത്രത്തിൽ എണ്ണ നിറച്ചീടാം;- ഉണരാം…

കാലങ്ങൾ കാട്ടീടും ഓരോരോ അടയാളം
മറന്നു നാം ഓടരുതേ
തിരുവേദം നൽകീടും അരുളപ്പാടോരോന്നും
കേൾക്കാം അതു നിത്യം പാലിക്കാം;- ഉണരാം…

കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലും
കർത്തൻതൻ പാതെ പോയിടാം
നിത്യമാം വീടതിൽ നമ്മെയും ചേർത്തിടാൻ
മേഘത്തിൽ നാഥൻ വന്നീടും;– ഉണരാം…

കാൽവറി ക്രൂശിന്മേൽ എനിക്കായ് മരിച്ച കർത്തനെ
കാഹളങ്ങൾ മുഴങ്ങീടും വാനമേഘത്തിൽ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.