Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


കാൽവറി ക്രൂശതിൽ കാണുന്നില്ലേ നീ

കാൽവറി ക്രൂശതിൽ കാണുന്നില്ലേ നീ
കാരുണ്യനായകൻ യേശുവിനെ
കാൽകരം തറച്ചും നെഞ്ചു പിളർന്നും
കാരണനാം പരമാത്മസുതൻ
കാണുന്നില്ലേ മനുജാ നീ… കാണുന്നില്ലേ മനുജാ…

നിൻ മനം ചിന്തിച്ച പാപങ്ങൾക്കായവൻ
ശിരസ്സതിൽ തറച്ചു ശിതമകുടം
നിൻ കൈകൾ ചെയ്തതും കാൽകൾ ചരിച്ചതും
പോക്കുവാനായീശൻ തറയ്ക്കപ്പെട്ടു
വ്യഥകൾ വേദന നിന്ദകൾ പരിഹാസം
നിനക്കായേറ്റതെന്നറിയുമോ നീ
കാണുന്നില്ലേ മനുജാ നീ…
കാണുന്നില്ലേ മനുജാ;- കാൽവറി…

സമർപ്പിക്കു നിന്നെ യേശുവിനായിന്ന്
രക്ഷകനായ് ഉള്ളിൽ സ്വീകരിക്കു
നിർമ്മലസ്നേഹത്തിൻ പാതയിൽ നടന്നാൽ
നിത്യകാലം പരൻ കൂടെ വാഴാം
ആത്മഫലങ്ങൾ വരങ്ങൾ കൃപകൾ
നിറഞ്ഞവനായി നീ ജീവിക്കുമോ
കാണുന്നില്ലേ മനുജാ നീ…
കാരുണ്യനായകനെ;- കാൽവറി…

കാൽവറി ക്രൂശിന്മേൽ എനിക്കായ് മരിച്ച കർത്തനെ
കാഹളങ്ങൾ മുഴങ്ങീടും വാനമേഘത്തിൽ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.