കാൽവറി കുന്നിൽ കൊളുത്തിയ ദീപം
കാൽവറി കുന്നിൽ കൊളുത്തിയ ദീപം
നൂറ്റാണ്ടുകളായ് കത്തിയ ദീപം
ഇന്നും നാളയും കത്തും ദീപം
അണയാത് ഞങ്ങൾ സൂക്ഷിക്കും
അത് തലമുറകൾക്കായ് കൈമാറും(2)
ജയ് ജയ് ജയ് ജയ് യേശുവിൻ നാമം
ജയ് ജയ് ജയ് ജയ് സുവിശേഷ മാർഗം
ജയ് ജയ് ജയ് ജയ് കുരിശിന്‍റെ മാർഗ്ഗം
ജയ് ജയ് ജയ് ജയ് കാൽവറി ദീപം(2)
ആ ആ ആ
സുവിശേഷം അതു തകരില്ല
സുവിശേഷം അതു നശിക്കില്ല(2)
അനുദിനം തിരകളായ് നുരഞ്ഞു പൊങ്ങും
കാൽവറി കുരിശിലെ നിണപ്രളയം(2)
ആ ആ ആ
സത്യം എന്ന പരിചയെടുത്തു
വചനം എന്ന വാളും എടുത്തു
പിന്നോക്കം തിരിഞ്ഞു നിൽക്കാതെ
യുദ്ധ നിരയിൽ മുന്നേറിടാം(2)
ആ ആ ആ
തകരട്ടെ അത് തകരട്ടെ
സാത്താന്‍റെ കോട്ടകൾ തകരട്ടെ
ഉയരട്ടേ അത് ഉയരട്ടേ
സുവിശേഷ കൊടി ഉയരട്ടേ(2)
ആ ആ ആ
സ്നേഹത്തിന്‍റെ മാർഗ്ഗമിത്
കാരുണ്യത്തിൻ പാദയിത്
തകർന്ന ജീവിത മാനവർക്ക്
അഭയം നൽകും ഗേഹമിത്
ആ ആ ആ
പടക്കളത്തിൽ പെട്ടെന്നാലും
പല പല തലകൾ കൊയ്തെന്നാലും
നിണം ചൊരിഞ്ഞീ മണ്ണിൽ നിന്നും
പര ശത കോടികൾ ഉയർന്നു വരും
ആ ആ ആ
നമ്മുടെ നേതാവ് യേശുക്രിസ്തു
നമ്മുടെ ചിഹ്നം ക്രൂശാകുന്നു(2)
നമ്മുടെ പൗരത്വം സ്വർഗത്തിൽ
നമ്മുടെ വാക്യാം ഹല്ലേലുയ്യ(2)
ആ ആ ആ
Recent Posts
- സർവ്വ സ്തുതികൾക്കും യോഗ്യനേ
- സർവ്വശക്തനാം യേശുവെന്റെ കൂടെ
- സർവ്വ പാപക്കറകൾ തീർത്തു നരരെ
- സർവ്വ നന്മകളിന്നുറവാം
- സർവ്വ നന്മകൾക്കും സർവ്വദാനങ്ങൾക്കും