Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


കണ്ടാലോ ആളറിയുകില്ല

കണ്ടാലോ ആളറിയുകില്ല
ഉഴവുചാൽപോൽ മുറിഞ്ഞീടുന്നു
കണ്ടാലോ മുഖശോഭയില്ല
ചോരയാൽ നിറഞ്ഞൊഴുകീടുന്നു

മകനേ മകനേ നീ മാന്യനായിടുവാൻ
മകളെ മകളെ നീ മാന്യയായിടുവാൻ
കാൽവറിയിൽ നിനക്കായ് പിടഞ്ഞിടുന്നു
കാൽകരങ്ങൾ നിനക്കായ് തുളയ്ക്കപ്പെട്ടു
മകനേ നീ നോക്കുക നിനക്കായ് തകർന്നിടുന്നു

ചുടു ചോര തുള്ളിയായി വീഴുന്നു
നിൻ പാപം പോക്കുവാനല്ലയോ
മുള്ളുകൾ ശിരസ്സിൽ ആഴ്ന്നതും
നിൻ ശിരസ്സുയരുവാൻ അല്ലയോ(2);- മകനേ…

കള്ളന്മാർ നടുവിൽ കിടന്നതു
നിന്നെ ഉയർത്തുവാൻ അല്ലയോ
മാർവ്വിടം ആഴമായി മുറിഞ്ഞതു
സൗഖ്യം നിനക്കേകാൻ അല്ലയോ(2);- മകനേ…

പത്മോസിൽ യോഹന്നാൻ കണ്ടതോ
സൂര്യനേക്കാൾ ശോഭയാൽ അത്രേ
ആ ശബ്ദം ഞാനിതാ കേൾക്കുന്നു
പെരുവെള്ളം ഇരച്ചിൽ പോലാകുന്നു(2);- മകനേ…

കാന്ത താമസമെന്തഹോ? വന്നിടാനേശു
കാണാമെനിക്കെന്‍റെ രക്ഷിതാവേ നിന്‍റെ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.