കാന്തനാം യേശു വെളിപ്പെടാറായ്
കാന്തനാം യേശു വെളിപ്പെടാറായ്
കാന്തയാം സഭയെ ചേർത്തിടാറായ്(2)
ദീപങ്ങൾ തെളിക്കാം ഉണർന്നീടാം
കാന്തനാം യേശുവെ എതിരേൽപ്പാൻ(2)
ഹല്ലേലുയ്യാ പാടാം ആരാധിച്ചാർത്തിടാം
അല്ലലെല്ലാം തീരാൻ കാലമായ്(2)
ശോഭയേറും നാട്ടിൽ വാനദൂതരൊത്ത്(2)
പൊന്മുഖം കണ്ടാരാധിച്ചിടും
ശോഭയേറും നാട്ടിൽ വാനദൂതരൊത്ത്(2)
പൊന്മുഖം കണ്ടാരാധിച്ചിടും
കഷ്ടമില്ലവിടെ ദുഃഖമങ്ങില്ലാ
രോഗമില്ലവിടെ മരണവുമില്ലാ(2)
ഹല്ലേലുയ്യാ പാടാം ആരാധിച്ചാർത്തിടാം
അല്ലലെല്ലാം തീരാൻ കാലമായ്(2)
നിന്ദയില്ലവിടെ പരിഹാസമങ്ങില്ലാ
പീഢയില്ലവിടെ ഭീതിയുമില്ലാ(2)
ഹല്ലേലുയ്യാ പാടാം ആരാധിച്ചാർത്തിടാം
അല്ലലെല്ലാം തീരാൻ കാലമായ്(2)
താതനുണ്ടവിടെ അനാഥനല്ലാ ഞാൻ
പ്രിയരുണ്ടവിടെ ഞാനേകനുമല്ലാ(2)
ഹല്ലേലുയ്യാ പാടാം ആരാധിച്ചാർത്തിടാം
അല്ലലെല്ലാം തീരാൻ കാലമായ്(2)
മണ്ണിൽ നാം അന്യർ പരദേശിയാണല്ലോ
വിണ്ണിൽ നാം ധന്യർ സ്വർ-വീട്ടിലാണല്ലോ(2)
ഹല്ലേലുയ്യാ പാടാം ആരാധിച്ചാർത്തിടാം
അല്ലലെല്ലാം തീരാൻ കാലമായ്(2)
Recent Posts
- സർവ്വ സ്തുതികൾക്കും യോഗ്യനേ
- സർവ്വശക്തനാം യേശുവെന്റെ കൂടെ
- സർവ്വ പാപക്കറകൾ തീർത്തു നരരെ
- സർവ്വ നന്മകളിന്നുറവാം
- സർവ്വ നന്മകൾക്കും സർവ്വദാനങ്ങൾക്കും