കാണും ഞാൻ കാണും ഞാൻ
കാണും ഞാൻ കാണും ഞാൻ
അക്കരെ ദേശത്തിൽ കാണും
പോകും ഞാൻ, പോകും ഞാൻ
പറന്നു വാനിൽ പോകും ഞാൻ (2)
ഒരുങ്ങിയോ നിങ്ങൾ ഒരുങ്ങിയോ
രാജാധിരാജനെ കാണുവാൻ (2)
മദ്ധ്യാകാശത്തിലെ പൂപ്പന്തൽ
മാടിവിളിക്കുന്നു കേൾക്കണേ (2)
വാങ്ങിപ്പോയ വിശുദ്ധരെ
സീയോൻ നാടതിൽ കാണും ഞാൻ
യേശുവിന്‍റെ തിരുരക്തത്താൽ
മുദ്രയണിഞ്ഞാരെ കാണും ഞാൻ (2);- ഒരുങ്ങി.
കർത്താവിൻ ഗംഭീരനാദവും
മീഖായേൽ ദൂതന്‍റെ ശബ്ദവും
ദൈവത്തിൻ കാഹള ധ്വനിയതും
കേൾക്കുമ്പോൾ പറന്നുപോകും ഞാൻ (2);- ഒരുങ്ങി.
യേശുവിൻ പൊൻമുഖം കാണും ഞാൻ
ചുംബിക്കും പാവനപാദങ്ങൾ
കണ്ണിമയ്ക്കാതെ ഞാൻ നോക്കിടും
എനിക്കായ് തകർന്ന തൻ മേനിയെ(2);- ഒരുങ്ങി.
ക്രിസ്തുവിൽ നിദ്ര പ്രാപിച്ചവർ
ഏവരുമുയിർക്കുമാദിനം
അന്നു ഞാൻ സന്തോഷിച്ചാർത്തിടും
എൻ പ്രിയ ജനത്തെക്കാണുമ്പോൾ(2);- ഒരുങ്ങി…
കർത്താവിൽ ജീവിക്കും ശുദ്ധന്മാർ
അന്നു രൂപാന്തരം പ്രാപിക്കും
മേഘത്തേരിൽ പറന്നേറിടും
തൻ കൂടെ നിത്യത വാണിടും (2);- ഒരുങ്ങി.
Recent Posts
- സർവ്വ സ്തുതികൾക്കും യോഗ്യനേ
- സർവ്വശക്തനാം യേശുവെന്റെ കൂടെ
- സർവ്വ പാപക്കറകൾ തീർത്തു നരരെ
- സർവ്വ നന്മകളിന്നുറവാം
- സർവ്വ നന്മകൾക്കും സർവ്വദാനങ്ങൾക്കും