Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


കർത്തൻ വന്നിടും മേഘമതിൽ നമ്മെ ചേർത്തിടും

കർത്തൻ വന്നീടും മേഘമതിൽ
നമ്മെ ചേർത്തിടും തന്നരികിൽ(2)
സ്വർഗ്ഗദൂതരോടൊത്ത് ഞൊടിയിടയിൽ
നാം പറന്നീടുമേ വാനിൽ (2)

എന്തു സന്തോഷമാണവിടെ
എന്തോരാനന്ദമാണവിടെ
മന്നിലെ ദുഃഖങ്ങൾ മറന്നീടുമേ
വിണ്ണതിൽ സന്തോഷം പ്രാപിക്കുമ്പോൾ

തങ്ക നിർമ്മിതമാം ഭവനം താതൻ
ഒരുക്കുന്നു തൻ മക്കൾക്കായി (2)
തരും പ്രതിഫലം നിശ്ചയം വാഗ്ദത്തം
ചെയ്തതപോൽ വാക്കുമാറാത്തവനായ (2)

കണ്ണീരില്ലാത്ത രാജ്യത്തിൽ നാം
എണ്ണിതീരാത്ത ദൂതരുമായ (2)
വാഴും നിത്യ നിത്യ യുഗം രാജാധിരാജന്‍റെ
നിർമ്മല കാന്തയായി(2)

കർത്താനേ തവ സാന്നിദ്ധ്യം തേടി
കാണുന്നു ഞാൻ കാൽവറി മാമല ക്രൂശെൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *