Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


കർത്തൻ വരുന്നു വേഗം വരുന്നു

കർത്തൻ വരുന്നു വേഗം വരുന്നു
കാത്തിരിക്കും ഭക്തർക്കായ് വാനിൽ വരുന്നു

ഉണരുക നാം ഒരുങ്ങുക നാം ഉത്സുകരായിരിക്കാം
ഉലകിലെങ്ങും നമുക്കിനിയും ഉയർത്തീടാം ക്രിസ്തുവിനെ

നിന്ദകളും എതിരുകളും നാമിന്ന് സഹിച്ചുകൊണ്ട്
നിന്നീടുക അന്ത്യം വരെ നൽകിടും പ്രതിഫലം താൻ

സാക്ഷികളായ് ഇക്ഷിതിയിൽ രക്ഷകൻ കൊടിക്കീഴിൽ നാം
അണിനിരക്കാം ജയ് മുഴക്കാം അതിധൈര്യം നമുക്കു നിൽക്കാം

മന്നവരിൽ മന്നവനായ് മന്നിടം ഭരിച്ചിടുവാൻ
തന്നിടത്തിൽ ഇരുത്തിടുവാൻ വന്നിടും ഇനിയുമവൻ

കർത്താനേ തവ സാന്നിദ്ധ്യം തേടി
കാണുന്നു ഞാൻ കാൽവറി മാമല ക്രൂശെൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.