Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


കർത്താവേ നീ ചെയ്ത നന്മകളൊർക്കുമ്പോൾ

കർത്താവേ നീ ചെയ്ത നന്മകൾ ഓർക്കുമ്പോൾ
ഉള്ളം നിറഞ്ഞിടുന്നു
നന്ദി കൊണ്ടെൻ മനം തുള്ളിടുന്നു ഞാൻ
നിന്നെ സ്തുതിച്ചിടുന്നു

എന്തു തിന്നും ഞാൻ എന്തുടുക്കും എന്ന്
ഓർത്തു മനം നൊന്തു ഞാൻ(2)
ഇന്നു ഞാൻ ധന്യനാണീ മരുഭൂമിയിൽ
ഒന്നിനും ക്ഷാമമില്ലാ (2) കർത്താ…

ഒന്നിനും മുട്ടുവരുത്താതെ എന്നെ
ദിനം തോറും പോറ്റിടിന്നു(2)
ഏകനായ് ഈ മരുഭൂമിയിലായപ്പോൾ
എന്നെ നടത്തിയോനെ(2) കർത്താ…

യോസേഫിൻ പാണ്ടികശാലതുറന്നേശു
ഓമനപ്പേരു വിളിച്ചു(2)
ദാഹം തീരുവോളം പാനം ചെയ്തീടുവാൻ
ജീവജലം പകർന്നു(2) കർത്താ…

കര്‍ത്താവെന്‍റെ സങ്കേതവും
കർത്തനാണെൻ തുണ പേടിക്കയില്ല ഞാൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.