കർത്താവേ നിൻ രൂപം എനിക്കെല്ലായ്പ്പോഴും
കർത്താവേ നിൻ രൂപം എനിക്കെല്ലായപ്പോഴും സന്തോഷമേ
സ്വർഗ്ഗത്തിലും ഭൂമിയിലും ഇതുപോലില്ലോർ രൂപം വേറെ
അരക്കാശിനും മുതലില്ലാതെ തലചായ്പാനും സ്ഥലമില്ലാതെ
മുപ്പത്തിമൂന്നരക്കൊല്ലം പാർത്തലത്തിൽ പാർത്തലോ നീ
ജന്മസ്ഥലം വഴിയമ്പലം ശയ്യാഗൃഹം പുൽക്കൂടാക്കി
വഴിയാധാരജീവിയായ് നീ ഭൂലോകത്തെ സന്ദർശിച്ചു
എല്ലാവർക്കും നന്മചെയ്വാൻ എല്ലായ്പ്പോഴും സഞ്ചരിച്ചു
എല്ലായിടത്തും ദൈവസ്നേഹം വെളിവാക്കി നീ മരണത്തോളം
സാത്താനെ നീ തോൽപ്പിച്ചവൻ സർവ്വായുധം കവർന്നല്ലോ
സാധുക്കൾക്കു സങ്കേതമായ് ഭൂലോകത്തിൽ നീ മാത്രമേ
ദുഷ്ടന്മാരെ രക്ഷിപ്പാനും ദോഷം കൂടാതാക്കിടാനും
രക്ഷിതാവായിക്ഷിതിയിൽ കാണപ്പെട്ട ദൈവം നീയെ
ചങ്കിൽ ചോര ഗതശമേനിൽ വെച്ചുണ്ടായ പോരാട്ടത്തിൽ
തുള്ളീ തുള്ളീ വിയർത്തതാൽ ദൈവകോപം നീങ്ങിപ്പോയി
യഹൂദ്യർക്കും റോമാക്കാർക്കും പട്ടാളക്കാർ അല്ലാത്തോർക്കും
ഇഷ്ടംപോലെ എന്തും ചെയ്വാൻ കുഞ്ഞാടുപ്പോൽ നിന്നല്ലോ നീ
ക്രൂശിന്മേൽ നീ കൈകാലുകളിൽ ആണിയേറ്റു കരയുന്നേരം
നരകത്തിന്‍റെ തിരമാലകളിൽനിന്നെല്ലാരേം രക്ഷിച്ചു നീ
മൂന്നാം നാളിൽ കല്ലറയിൽ നിന്നുത്ഥാനം ചെയ്തതിനാൽ
മരണത്തിന്‍റെ പരിതാപങ്ങൾ എന്നെന്നേക്കും നീങ്ങിപ്പോയി
പ്രിയശിഷ്യർ മദ്ധ്യത്തിൽ നിന്നുയർന്നു നീ സ്വർഗ്ഗത്തിലായ്
ശീഘം വരാമെന്നല്ലോ നീ ഗലീല്യരോടുരച്ചത്
തേജസ്സിന്‍റെ കർത്താവേ എൻ പ്രാണപ്രിയാ സർവ്വസ്വമേ
ഗലീല്യരിൻ സങ്കേതമേ വീണ്ടും വേഗം വന്നീടണേ
Recent Posts
- സർവ്വ സ്തുതികൾക്കും യോഗ്യനേ
- സർവ്വശക്തനാം യേശുവെന്റെ കൂടെ
- സർവ്വ പാപക്കറകൾ തീർത്തു നരരെ
- സർവ്വ നന്മകളിന്നുറവാം
- സർവ്വ നന്മകൾക്കും സർവ്വദാനങ്ങൾക്കും