Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


കർത്താവിൻ കരുത്തുള്ള ഭുജം ഒന്നുകാൺമാൻ

കർത്താവിൻ കരുത്തുള്ള ഭുജം ഒന്നുകാൺമാൻ
കർത്താവിൻ തേജസ്സിൻ മുഖം ഒന്നുകാൺമാൻ
കൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേ
വാനിൽ പറന്നു ഞാൻ ഉയർന്നീടുവാൻ(2)

ആത്മാവിൻ ശക്തിയിൻ നിറവെന്നിൽ ആകാൻ
ആ ക്രൂശിന്‍റെ മറവിൽ എൻ അഭയം അതാകാൻ
കൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേ
വാനിൽ പറന്നു ഞാൻ ഉയർന്നീടുവാൻ(2)

വിശ്വസാജീവിതയാത്ര മുന്നേറാൻ
ഈ പാരിലെ പോരിൽ തളർന്നിടാതോടാൻ
കൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേ
വാനിൽ പറന്നു ഞാൻ ഉയർന്നീടുവാൻ(2)

എന്‍റെ കഷ്ടത്തിൻ ചൂളയിൽ കൂടിരുന്നോനെ
രോഗത്തിൽ സൗഖ്യമായ് തേടിവന്നോനെ
കൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേ
വാനിൽ പറന്നു ഞാൻ ഉയർന്നീടുവാൻ(2)

ഈ പാരിലെ കഷ്ടങ്ങൾ നൊടിനേരം മാത്രം
ഞാൻ സന്തോഷിച്ചാർത്തിടുന്നെൻ ഭാവിയെ ഓർത്തു
കൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേ
വാനിൽ പറന്നു ഞാൻ ഉയർന്നീടുവാൻ(2)

കർത്താവിനെ നാം സ്തുതിക്ക ഹേ! ദൈവമക്കളേ
കർത്താവെന്‍റെ ബലവും സങ്കേതവും
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *