Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


കരുണയിൻ ദൈവമേ നിൻ കൃപ എന്‍റെ ബലം

കരുണയിൻ ദൈവമേ നിൻ കൃപ എന്‍റെ ബലം
കരുതെന്നെ കണ്മണി പോൽ പതറാതീ പാരിടത്തിൽ

നാശത്തിൻ ഗർത്തമതിൽ വീണു ഞാൻ കേണപ്പോൾ
യേശു തൻ തിരുക്കരത്താൽ വിടുതൽ എകിയല്ലോ

പാരിടം-അഖിലവുമേ നാശം-ഭാവിക്കുമെന്നാൽ
കർത്തനിൽ അശ്രയിപ്പോർ നിത്യമായ് നിലനിന്നിടും

ഇഹലോക ജീവിതത്തിൽ പതറാതെ അനുഗമിപ്പാൻ
വഹിക്കണേ കരതലത്തിൽ വഴിയാകും യേശുനാഥാ

യേശുവിൽ ആശ്രയിച്ചു ക്രിസ്തുവിൽ വളർന്നീടുവാൻ
ഈശനെ നിൻ കൃപയാൽ നിറയ്ക്കുക അനുദിനവും

വിശ്വത്തിൽ ഉടനീളവും വിശ്വസ്തർ കുറഞ്ഞിടുമ്പോൾ
വിശ്വാസികളായ നാം വിശ്വസ്തരായ് വിളങ്ങാം

ഉലക മഹാന്മാരെല്ലാം മണ്ണിൽ മറഞ്ഞിടുമ്പോൾ
വല്ലഭൻ യേശുമാത്രം ഉയിർത്തു ജീവിക്കുന്നു

വേഗം വന്നീടാമെന്നു നൽ-വാഗ്ദത്തം നൽകിയോനെ
വാഗ്ദത്തം പോലെ വേഗം വന്നെന്നെ ചേർക്കണമേ

തുണയെനിക്കെശുവേ എന്ന രീതി..

കഷ്ടതകൾ ദൈവമേ എന്നവകാശം
കരുണാസനപ്പതിയ ദേവദാസരിൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.