Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


കൂടെയുണ്ട് യേശു എൻ കൂടെയുണ്ട്

കൂടെയുണ്ട് യേശുവെൻ കൂടെയുണ്ട്
കൂട്ടിനവൻ എന്നും കൂടെയുണ്ട്
കൂരിരുൾ താഴ്വരെ കൂടെയുണ്ട്
കൂട്ടാളിയായിട്ടെൻ കൂടെയുണ്ട്

ഭയപ്പെടെണ്ട ഞാൻ കൂടെയുണ്ട്
എന്നുര ചെയ്തവൻ കൂടെയുണ്ട്
പേടിക്കയില്ല ഞാൻ മരണത്തെയും
മരണത്തെ ജയിച്ചവൻ കൂടെയുണ്ട്

ആഴിയിൻ ആഴത്തിൽ കൂടെയുണ്ട്
ആകാശമേഘങ്ങളിൽ കൂടെയുണ്ട് (2)
ആവശ്യനേരത്തെൻ കൂടെയുണ്ട്
ആശ്വാസദായകൻ കൂടെയുണ്ട് (2)

വെള്ളത്തിൽ കൂടെ ഞാൻ നടന്നീടിലും
വെള്ളമെൻ മീതെ കവിയുകില്ല
വെന്തുപോകില്ല ഞാൻ തീയിൽ നടന്നാൽ
എൻ താതൻ എന്നോടു കൂടെയുണ്ട്

ബാഖായിൻ താഴ്വരെ കൂടെയുണ്ട്
യാക്കോബിൻ ദൈവമെൻ കൂടെയുണ്ട്2)
രോഗക്കിടക്കയിലും കൂടെയുണ്ട്
ലോകാന്ത്യത്തോളമെൻകൂടെയുണ്ട്(2)

യക്കോബിൻ ദൈവമെൻ കൂടെയുണ്ട്
രോഗക്കിടക്കയിലും കൂടെയുണ്ട്
ലോകന്ത്യത്തോളവും കൂടെയുണ്ട്
എൻ നാഥനെന്നോടു കൂടെയുണ്ട്

ക്രിസ്തീയ ജീവിതമെന്താനന്ദം തന്നിടുന്ന
കൊടിയ കാറ്റടിക്കേണമേ ആത്മ മന്ദമാരുതനെ
Spread the love
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.