കൊയ്ത്തുവരുന്നു ഫലശേഖരവും വരുന്നു
കൊയ്ത്തുവരുന്നു ഫലശേഖരവും വരുന്നു
നീയോ രക്ഷയെ തേടീടാൻ
ഇനിവൈകാതെ-കൃപതള്ളാതെ
രക്ഷയിന്നാഹ്വാനം മുഴങ്ങുന്നു
രക്ഷകൻ വിളിയിതാ കേൾക്കുന്നു
രക്ഷിപ്പാൻ വല്ലഭൻ യേശുവിതാ തവ
ഹൃത്തട വാതിൽ മുട്ടുന്നു-സ്നേഹിതാ;-
നാളെയെന്നോതി അകന്നിടുന്നോ
നാളെ നീ എവിടെയെന്നെറിയുന്നുണ്ടോ
ജീവന്‍റെ ഉടയവനെണ്ണി വെച്ചുള്ളൊരു
നാളും നാഴികയും നീ അറിയുന്നുണ്ടോ-സ്നേഹിതാ;-
തേടിവച്ചുള്ള ധനം പൊരുളും
മോടിയുള്ള മണിമന്ദിരങ്ങളും
നേടിയ മഹിമകളൊക്കെവെടിഞ്ഞു നീ
ആറടി മണ്ണിലമർന്നിടുമെ-സ്നേഹിതാ;-
ഇമ്പമെന്നെണ്ണിയതൊക്കെയുമേ
തുമ്പമായ് മാറുന്ന നാൾവരുമേ
അൻപുള്ള സഖികളെല്ലാമൊരുനാൾ നിന്നെ
പിൻപിലെറിഞ്ഞു മറഞ്ഞിടുമേ-സ്നേഹിതാ;-
മാറാത്ത സ്നേഹിതനൊരുവനുണ്ട്
തീരാത്ത സ്നേഹവുമവനിലുണ്ട്
തീരും നിന്നാധിയും വേദനയും സ്വന്ത-
മാക്കുകിൽ ജീവന്‍റെ നായകനെ-സ്നേഹിതാ;-
നിത്യതയിൽ നിന്‍റെ പങ്കെവിടെ
നിത്യമാം നരകത്തിൽ യാതനയോ
നിത്യ സന്തോഷത്തിന്നോഹരിയോ സത്യ-
പാതയിൽ നീ വന്നു ചേർന്നിടുമേ-സ്നേഹിതാ;-
Recent Posts
- നാഥൻ വരവിന്നായുണർന്നീടുവിൻ
- നാഥൻ വരാറായി ഓ നാം വേഗമൊരുങ്ങീടാം
- നാഥൻ നന്മയും കരുണയും ഞാൻ
- നാഥൻ നടത്തിയ വഴികളോർത്താൽ
- നാഥാ നിൻ സന്നിധെ വന്നിടുന്നു