Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ക്രിസ്തീയ ജീവിതം സൗഭാഗ്യ ജീവിതം കർത്താവിൻ

ക്രിസ്തീയ ജീവിതം സൗഭാഗ്യജീവിതം
കർത്താവിൻ കുഞ്ഞുങ്ങൾക്കാനന്ദദായകം
കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലും
ക്രിസ്തേശു നായകൻ കൂട്ടാളിയാണേ

ലോകത്തിൻ താങ്ങുകൾ നീങ്ങിപ്പോയിടുമ്പോൾ
ലോകക്കാരെല്ലാരും കൈവെടിഞ്ഞിടുമ്പോൾ
സ്വന്ത സഹോദരർ തള്ളിക്കളയുമ്പോൾ
യൗസേപ്പിൻ ദൈവമെൻ കൂട്ടാളിയാണേ;-

അന്ധകാരം ഭൂവിൽ വ്യാപരിച്ചിടുമ്പോൾ
രാജാക്കൾ നേതാക്കൾ ശത്രുക്കളാകുമ്പോൾ
അഗ്നികുണ്ഡത്തിലും സിംഹക്കുഴിയിലും
ദാനിയേലിൻ ദൈവമെൻ കൂട്ടാളിയാണേ;-

ഇത്ര നല്ലിടയൻ ഉത്തമ സ്നേഹിതൻ
നിത്യനാം രാജാവെൻ കൂട്ടാളിയായാൽ
എന്തിനീ ഭാരങ്ങൾ എന്തിനീ വ്യാകുലം
കർത്താവിൻ കുഞ്ഞങ്ങൾ പാട്ടുപാടും;-

കാഹള ശബ്ദങ്ങൾ കേട്ടീടാൻ നേരമായ്
കഷ്ടങ്ങൾ ഏറ്റ എൻപ്രിയനെ കാണാറായ്
എന്നു നീ വന്നിടും എപ്പോൾ നീ വന്നിടും
എത്രനാൾ നോക്കി ഞാൻ പാർക്കേണം പ്രിയനെ;-

ക്രിസ്തുവിനൊടൊരുവൻ ചേർന്നിടുമ്പോൾ
കൊണ്ടുവാ കൊണ്ടുവാ നീ പാപികളെ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.