Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ക്രിസ്തുയേശുവിൻ സ്വാതന്ത്ര്യം മുഴക്കീടുവാൻ

ക്രിസ്തുയേശുവിൻ സ്വാതന്ത്ര്യം മുഴക്കീടുവാൻ
ക്രൂശിൻ മാർഗ്ഗം നാം പിന്തുടരാം
അടിമത്തത്തിൻ ഘടനകളുടെമേൽ
വിജയം വരിച്ചിടെണം നാം(2)

അന്ധകാരത്തിൻ ശക്തികളെ
അവൻ ക്രൂശിന്മേൽ തകർത്തുവല്ലോ(2)
ആ വിജയത്തിൻ ശക്തിയെ നാം
അനുദിനം അനുഭവിക്കുക നാം;
പുതു ഘടനകൾ നിർമ്മിച്ചു വഴികാട്ടി
വിമോചനം ഘോഷിച്ചീടാം;- ക്രിസ്തു…

ദൈവനീതിയിൻ മാർഗ്ഗത്തിലെ
തടസ്സങ്ങൾ നാം തകർത്തിടേണം(2)
സാഹോദര്യം സ്ഥാപിച്ചിടാൻ-
പീഡിതരേ ചേർത്തണച്ചുകൊണ്ട്
പുതു ഘടനകൾ നിർമ്മിച്ചു വഴികാട്ടി
വിമോചനം ഘോഷിച്ചിടാം;- ക്രിസ്തു…

നിത്യം മാറ്റത്തിൻ അലയടികൾ
പ്രതിധ്വനിക്കുന്നു ലോകമെങ്ങും(2)
സാഹോദര്യസീമകളെ പുനർ
ചിന്തനം ചെയ്തീടുവാൻ
പുതുഘടനകൾ നിർമ്മിച്ചു വഴികാട്ടി
വിമോചനം ഘോഷിച്ചിടാം(2);- ക്രിസ്തു…

ക്രിസ്തുവിനൊടൊരുവൻ ചേർന്നിടുമ്പോൾ
ക്രിസ്തേശുവിൽ നാം പണിയാം
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *