Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


കൃപ കൃപ കൃപ

കൃപ കൃപ കൃപ കൃപ
ദൈവത്തിൻ മഹാകൃപ
പാപിയാം എന്നിൽ പകർന്നു നൽകി
രക്ഷിച്ചതോ എന്നെ തൻ മഹാകൃപ

കഴുകി തൻ രക്തത്താൽ
മറച്ചു തൻ മാർവ്വതിൽ
പകർന്നു തൻ സ്നേഹമെന്നിൽ
പുത്രനാക്കി തീർത്തതാൽ
അവകാശിയായി എന്നെയും തീർത്ത
തൻ കൃപ എത്ര മഹാത്ഭുതമെ

ബലഹീനതയിൽ തികയും ബലം
സർവ്വശക്തനിൻ ശക്തിയല്ലോ
തവകൃപയിൻ സാന്നിദ്ധ്യം
എന്നെന്നും മതി എനിക്ക്
ക്രിസ്തുവിന്‍റെ ശക്തി എന്മേൽ പകർന്ന
തൻ കൃപ എത്ര മഹാത്ഭുതമെ

നീതിമാനാം ദൈവം
നീതീകരിച്ചു എന്നെയും
നീതിയിൻ കിരീടത്തിൻ
വാഗ്ദത്തവും നൽകിയല്ലോ
നിത്യതയിൽ വാഴാൻ നിത്യജീവൻതന്ന
തൻകൃപ എത്ര മഹാത്ഭുതമെ

കൃപയാൽ നിലനിൽക്കുമേ
ക്രിസ്തുവിനായ് നാം വളരാം
Post Tagged with


Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.