കൃപയിൻ അത്യന്ത ധനം മൺപാത്രങ്ങളിൽ
കൃപയിൻ അത്യന്തധനം മൺപാത്രങ്ങളിൽ പകർന്നു
നിത്യജീവന്‍റെ വചനം താഴ്ന്ന നിലത്തു പാകി
നല്ല ഫലങ്ങൾ നൽകുവാൻ വൻ കൃപ ചൊരിഞ്ഞുനൽകി
സത്യസഭയെ പോറ്റുവാൻ നൽവരങ്ങൾ പകർന്നു നീ
ജീവനുള്ള കാലത്തോളം വിശുദ്ധ കൈകളുയർത്തീ
സിംഹാസനത്തിൽ വസിക്കും
കുഞ്ഞാടിനെ സ്തുതിക്കും ഞാൻ
ഹൃദയത്തിനാഗ്രഹം നൽകി അധരത്തിൻ യാചന കേട്ടു
കാര്യസ്ഥൻ സാന്നിദ്ധ്യം നൽകി-നാൾതോറും ഭാരം ചുമന്നു
ഉത്സവം ആചരിക്കുന്ന പുരുഷാരത്തിന്‍റെ ധ്വനിയാൽ
വീണ്ടെടുക്കപ്പെട്ട സംഘംപ്രഭുവിനു സ്തുതി മുഴക്കൂ;- ജീവ…
തന്‍റെ ഏകജാതനാം-പുത്രനിൽ വിശ്വസിക്കുന്നോർ
ഹൃദയം കൊണ്ടു വിശ്വസിച്ചു അധരംകൊണ്ടേറ്റു ചൊല്ലുവേർ
ആരും നശിച്ചുപോകാതെ-നിത്യജീവൻ പ്രാപിപ്പാൻ
ലോകത്തെ സ്നേഹിച്ചീശനെ കൈകളുയർത്തി സ്തുതിക്കാം;- ജീവ…
തന്‍റെ ഗംഭീരനാദത്താൽ ദൂതന്‍റെ കാഹള ധ്വനിയാൽ
മേഘങ്ങൾ പിളർന്നുകൊണ്ടു മണവാളൻ വന്നണയുമ്പോൾ
പൊടികളിലുറങ്ങും ചിലർ നിത്യതയ്ക്കായിട്ടുണരും
നാഥാ കർത്താവേ വരണേ ആമേൻ നീ വേഗം വരണേ;- ജീവ…
Recent Posts
- സർവ്വ സ്തുതികൾക്കും യോഗ്യനേ
- സർവ്വശക്തനാം യേശുവെന്റെ കൂടെ
- സർവ്വ പാപക്കറകൾ തീർത്തു നരരെ
- സർവ്വ നന്മകളിന്നുറവാം
- സർവ്വ നന്മകൾക്കും സർവ്വദാനങ്ങൾക്കും