Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


കൃപായുഗം കഴിയാറായി

കൃപായുഗം കഴിയാറായി
പുതുയുഗം വേഗം വിരിയാറായി
അധിപതി യേശു വന്നിടാറായി
തിരുസഭയെ ചേർത്തിടാറായി

സീയോൻ സൈന്യം മയങ്ങുകയോ
യോർദ്ദനെ നീ കലങ്ങുകയോ
അധികമില്ല കാലം അധികമില്ല
പ്രിയൻ വരവിൻ ഒരുങ്ങിടുക;-

ജാതികൾ തമ്മിൽ കലഹിക്കുന്നു
വംശങ്ങൾ വൈരി ഏറിടുന്നു
ഭയപ്പെടേണ്ട തല ഉയർത്തീടുവാൻ
പ്രിയൻ വരവേറ്റം അടുത്തുവല്ലോ;

കുഞ്ഞാടിന്‍റെ തിരുരക്തത്താൽ
അങ്കി അലക്കി വെളുപ്പിച്ചോരെ
നീതി സൂര്യൻ വെളിപ്പെടുമ്പോൾ
തേജസിൽ വേഗം ചേർത്തീടുമേ;-

രാതിയാമം തീർന്നുവല്ലോ
കൃപയുടെ വാതിൽ അടയുകയായി
ബുദ്ധിയുള്ള കന്യകെ ഉണരുക നീ
സത്യ മണവാളനെ എതിരേല്ക്കുവാൻ;

ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ
കൃപയാൽ കൃപയാൽ ഞാനും പൂർണ്ണനാകും
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *